ഡെങ്കി, ചിക്കുന്‍ഗുനി ഭയം ഒഴിവാകും; കൊതുക് ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ വഴി 

ഡെങ്കി, ചിക്കുന്‍ഗുനി ഭയം ഒഴിവാകും; കൊതുക് ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ വഴി 

Published on

ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള സാംക്രമിക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ചൈനയില്‍ നിന്നാണ്. ചൈനീസ് നഗരമായ ഗ്വാങ്ഷയിലെ രണ്ട് ദ്വീപുകളില്‍ കൊതുകുകളെ തുടച്ചു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. അതും ലോകത്തിലെ ഏറ്റവും അപകടകാരിയായ എഡെസ് ആല്‍ബോപിക്റ്റസ് എന്ന കൊതുകിനെ. സിക്ക, ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിങ്ങനെയുള്ള പല രോഗങ്ങളും പടര്‍ത്തുന്നത് എഡെസ് ആല്‍ബോപിക്റ്റസ്. ഏഷ്യയില്‍ നിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ കൊതുക് വ്യാപിച്ചത്. കാലാവസ്ഥ വ്യതിയാനം എഡെസ് ആല്‍ബോപിക്റ്റസ് പെരുകുന്നതിന് കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു.

എഡെസ് ആല്‍ബോപിക്റ്റസ് കേരളത്തില്‍ ടൈഗര്‍ കൊതുകാണ്. അധിനിവേശ കൊതുകായ എഡെസ് ആല്‍ബോപിക്റ്റസ് ഫോറസ്റ്റ് ഡേ കൊതുക് എന്നും അറിയപ്പെടുന്നുണ്ട്. ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, വെസ്റ്റനൈല്‍, ഡെങ്കിപ്പനി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെ ഇവ പരത്തുന്നു.

രണ്ട് രീതികള്‍ കൂട്ടിച്ചേര്‍ത്താണ് ചൈനയിലെ ദ്വീപുകളില്‍ കൊതുകിനെ നശിപ്പിച്ചത്. 94 ശതമാനവും നശിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പതിമൂന്ന് ആഴ്ച വരെ കൊതുക് മുട്ടകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കൊതുക് പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക ചുവട് വെപ്പാണിതെന്ന് ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പീറ്റര്‍ ആംബ്രസ്റ്റര്‍ നിരീക്ഷിക്കുന്നു.

കൊതുകിന്റെ മുട്ടകള്‍ വിരിയുന്നത് തടയുകയാണ് ഈ രീതിയിലൂടെ ചെയ്യുക. റേഡിയേഷനിലൂടെ അണുവിമുക്തമാക്കിയ കൊതുകിനെ അന്തരീക്ഷത്തിലേക്ക് വിടും. പെണ്‍കൊതുകുമായി പ്രജനനം നടത്തുമെങ്കിലും എണ്ണം കുറയുന്നു. പരീക്ഷണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ ആളുകളെ കൊതുക് കടിക്കുന്നത് കുറഞ്ഞു. പെണ്‍കൊതുകളുടെ എണ്ണം 83 ശതമാനം മുതല്‍ 94 ശതമാനം വരെ കുറഞ്ഞു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് കൊതുക് എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കൊതുകിനെ നശിപ്പിക്കുന്ന ഈ സാങ്കേതിക വിദ്യ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പരിഹാരം.

logo
The Cue
www.thecue.in