സിനിമ കണ്ട് കരയുന്നവരെ കളിയാക്കേണ്ട, ജീവിതത്തില്‍ കരുത്തരെന്ന് പഠനം

സിനിമ കണ്ട് കരയുന്നവരെ കളിയാക്കേണ്ട, ജീവിതത്തില്‍ കരുത്തരെന്ന് പഠനം

Published on

സിനിമകള്‍ കണ്ട് കരയുന്നവര്‍ ദുര്‍ബലരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആ കാഴ്ച്ചപ്പാടിനെ പൂര്‍ണ്ണമായ് തള്ളുകയാണ് പുതിയ പഠനം. സിനിമയിലെ തികച്ചും സാങ്കല്‍പ്പികമായ രംഗങ്ങള്‍ കണ്ട് കരയുന്നവര്‍ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തരുമാണെന്നാണ് പഠനം വിലയിരുത്തുന്നത്. ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരികരംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കൂന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായ് ശക്തിനേടാന്‍ സഹായിക്കും. സിനിമകള്‍ കണ്ട് കരയുന്നവര്‍ അത്തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും തങ്ങളുടെ ചിന്തങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവരും ആയിരിക്കും എന്നാണ് പഠനം പറയുന്നത്.

സ്ത്രീപുരുഷവ്യത്യാസങ്ങള്‍ ഈ കാര്യത്തില്‍ ഇല്ല എന്നും പഠനം ചൂണ്ടികാട്ടുന്നു. പെട്ടെന്ന് കരയുന്നവര്‍ മറ്റള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരും ആണെന്നും പഠനം വ്യക്തമാക്കുന്നു.

  • ഇത്തരക്കാര്‍ വൈകാരിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടില്ല
  • കണ്ണീരിന്റെ ശക്തി: മനസിലുള്ളതിനെ തണുപ്പിക്കാനും അതിജീവിക്കാനും പ്രാപ്തരാക്കുന്നു
  • തന്റെ വികാരവിക്ഷോഭങ്ങള്‍ പുറത്തുകാണിക്കാന്‍ ഇവര്‍ മടിക്കില്ല
  • സിനിമയിലെ രംഗങ്ങളെല്ലാം സാങ്കല്‍പ്പികമാണെന്ന് ഇവര്‍ക്ക് അറിയാമെങ്കിലും തന്റെ ഉള്ളിലുള്ളത് അവിടെ തന്നെ കുഴിച്ചുമൂടാന്‍ ഇത്തരക്കാര്‍ തയ്യാറാവില്ല.
  • ലിംഗവ്യത്യാസവും സമൂഹമാഗ്രഹിക്കുന്ന പെരുമാറ്റവും ഒന്നും ഇവരെ ബാധിക്കില്ല
  • ജീവിതം മുഴുവനായി ആസ്വദിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ തുറന്നു കരയാനും ചിരിക്കാനുമാവുക
logo
The Cue
www.thecue.in