pcod
pcodgoogle

പിസിഒഡി;അറിഞ്ഞിരിക്കേണ്ടതെല്ലാം 

സ്ത്രീകളില്‍ ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.  
Published on

സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളിലൊന്നാണ് പിസിഒഡി. ലോകത്ത് പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

15 മുതല്‍ 44 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്കിടയില്‍ പിസിഒഡി വരാനുള്ള സാധ്യതകളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യുല്‍പ്പാദന അവയവങ്ങളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്റെ ഉല്‍പ്പാദനം സ്ത്രീകളില്‍ കൂടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

ക്രമമല്ലാത്ത ആര്‍ത്തവം, അമിതരോമവളര്‍ച്ച, ശരീരഭാരം കൂടുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗത്തിന്റെ ഭാഗമായി വെള്ളം കെട്ടിയ ധാരാളം കുമിളകള്‍ അണ്ഡാശയത്തില്‍ പ്രത്യക്ഷമാവുന്നു.

ഇതിന്റെ ഭാഗമായി സ്ത്രീകളില്‍ സാധാരണ നടക്കുന്ന അണ്ഡോല്‍പ്പാദനം നടക്കാതെ വരികയും വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 11.6 സ്ത്രീകള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍.

ശരിയായ ജീവിതചര്യ പിന്തുടരുന്നതാണ് ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്. പോഷകങ്ങള്‍ ധാരാളം ലഭിക്കത്തക്ക ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവ ശീലമാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൃത്യമല്ലാത്ത ആര്‍ത്തവം ആണ് മറ്റൊരു ലക്ഷണം. ആറ് മാസം വൈകിവരെ ആര്‍ത്തവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹോര്‍മോണ്‍ വ്യത്യാസമാണ് ആര്‍ത്തവം ക്രമമാകാത്തതിനുള്ള കാരണം.

ഇത്തരം രോഗികള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. ഹോര്‍മോണ്‍ വ്യത്യാസം കാരണം മുഖത്തും രോമങ്ങള്‍ വളരാന്‍കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അമിതവണ്ണവും പിസിഒഡിയുടെ ലക്ഷണമാണ്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമല്ലാത്ത സാഹചര്യമാണ് പി.സി.ഒ.ഡിക്ക് ശേഷം ഉണ്ടാകുന്നത്.

ഓരോരുത്തരുടെയും ശാരീരിക സ്ഥിതികള്‍ അനുസരിച്ചാണ് രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയത്തിനായുള്ള ടെസ്റ്റുകള്‍ നടത്തേണ്ടതാണ്.

രോഗനിര്‍ണ്ണയം

ശരീരഭാരം, രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. രോഗനിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്ന പരിശോധനകള്‍ ഇവയാണ്.

1. തൈറോയിഡ് ഹോര്‍മോണിന്റെ അളവ്

2. ഹോര്‍മോണ്‍ അനുപാതം പരിശോധിക്കുക

3. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള പരിശോധനകള്‍ കൃത്യമാക്കുക

വെൈജനല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെയും രക്ത പരിശോധനയിലൂടെയും രോഗനിര്‍ണ്ണയം നടത്താന്‍ കഴിയും.

ചികിത്സ

പി.സി.ഒ.ഡി പ്രശ്‌നമുള്ളവരില്‍ മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും കണ്ടെന്ന് വരില്ല. ആര്‍ത്തവം ക്രമമല്ലാത്തവര്‍ക്ക് ആദ്യം അത് ക്രമമാകാനുള്ള ചികിത്സയാണ് നടത്തുന്നത്.

സര്‍ജറികള്‍ കൊണ്ടും രോഗത്തെ നേരിടാവുന്നതാണ്. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ ഈ സര്‍ജറി നടത്താറുമുണ്ട്. മരുന്ന് കഴിച്ചുള്ള ചികിത്സാരീതികള്‍ ഒന്നും ഫലിക്കാത്ത സാഹചര്യത്തിലാണ് സര്‍ജറി സാധ്യത ഉപയോഗിക്കുന്നത്. കീഹോള്‍ സര്‍ജറി വഴി ഓവറിയിലാണ് ചികിത്സ നടപ്പാക്കുന്നത്.

logo
The Cue
www.thecue.in