കൊവിഡ് 19: റാപ്പിഡ് ടെസ്റ്റുകള്‍ എന്ത്, ചെയ്യുന്നതെങ്ങനെ?

കൊവിഡ് 19: റാപ്പിഡ് ടെസ്റ്റുകള്‍ എന്ത്, ചെയ്യുന്നതെങ്ങനെ?

Published on

എന്താണ് റാപിഡ് ടെസ്റ്റുകള്‍?

കോവിഡ് 19 രോഗ നിര്‍ണ്ണയത്തിന് ഏറ്റവും പുതുതായി അനുമതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗമാണ് റാപ്പിഡ് ടെസ്റ്റുകള്‍. ഇതു വരെ ചെയ്തുവന്നിരുന്ന PCR ടെസ്റ്റുകള്‍ വൈറസ്സിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്തിരുന്നതെങ്കില്‍ Rapid ടെസ്റ്റുകള്‍ വൈറസ്സിനു് എതിരെ ശരീരം ഉത്പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ (പ്രതിവസ്തുക്കളെ) കണ്ടെത്തുകയാണ് ചെയ്യുക. ആന്റിബോഡി നിര്‍ണ്ണയ ടെസ്റ്റുകളില്‍ ഏറ്റവും അംഗീകൃതമായിട്ടുള്ളത് ELISA ടെസ്റ്റുകളാണു്. ഇവയേക്കാള്‍ വേഗത്തിലും സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവര്‍ക്കു പോലും കൈകാര്യം ചെയ്യാവുന്നതുമായ ടെസ്റ്റുകളാണ് Rapid ടെസ്റ്റുകള്‍. സ്വാഭാവികമായും ഇവയ്ക്ക് ഈ ഗുണങ്ങളോടൊപ്പം പരിമിതികളും ഉണ്ട്.

ഈ ടെസ്റ്റുകള്‍ ചെയ്യുന്നതെങ്ങനെ?

വൈറസ്സിന്റെ ഘടകങ്ങളായ ചില പ്രോട്ടീനുകളെ ഒരു കാര്‍ഡിനു മുകളില്‍ വരകളായി പറ്റിപ്പിടിപ്പിക്കുകയും രക്തത്തില്‍ ആന്റിബോഡികള്‍ ഉണ്ടോ എന്ന് ഇതുപയോഗിച്ചു് കണ്ടെത്തുകയുമാണു് രീതി. രക്തത്തില്‍ വൈറസ്സിനെതിരെ പ്രധാനമായും രണ്ടു തരം ആന്റിബോഡികള്‍ ഉത്പാദിക്കപ്പെടുന്നു. IgM ഉം IgG യും. ഇതില്‍ IgM രോഗലക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു് 3-7 ദിവസങ്ങള്‍ക്കുള്ളില്‍ ഉല്പാദനം തുടങ്ങുകയും 1-2 ആഴ്ചകള്‍ക്കുള്ളില്‍ പരമാവധി ആവുകയും പിന്നെ ക്രമേണ കുറയുകയും ചെയ്യും. IgG ആകട്ടെ ഉല്പാദനം ക്രമേണ വര്‍ധിച്ചു് ഏറെക്കാലം രക്തത്തില്‍ നിലനില്‍ക്കും. അതു കൊണ്ട് IgM അടുത്തുണ്ടായ രോഗത്തെ കണ്ടുപിടിക്കാനും IgG മുന്‍പു് ഈ രോഗം വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനും ഉപയോഗപ്രദമാണ്. IgG യോ IgM ഓ രക്തത്തില്‍ ഉണ്ടെങ്കില്‍ അവ കാര്‍ഡിലെ പ്രോട്ടീനുകളില്‍ പറ്റിപ്പിടിക്കുകയും അവിടെ നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യും. IgG യുടെയും IgM ന്റെയും സ്ഥാനത്ത് ഓരോ വരകള്‍ തെളിഞ്ഞു കാണുകയാണ് എന്നതിന് അര്‍ത്ഥം രോഗിക്കു് കോവിഡ് 19 ബാധ ഉണ്ടെന്നാണ്. മുന്‍പ് രോഗം ബാധിച്ചു മാറിയവരാണെങ്കില്‍ IgG യുടെ ഒരു വര മാത്രമേ കാണുകയുളളൂ.

പ്രത്യേകം അറിയേണ്ട കാര്യം Rapid അല്ലെങ്കിൽ വേഗത എന്നാൽ ശരീരത്തിൽ പ്രവേശിച്ചു് എത്രയും വേഗത്തിൽ അണുവിനെ കണ്ടെത്താനാവും എന്ന അർത്ഥത്തിൽ അല്ല എന്നുള്ളതാണ്. ടെസ്റ്റിന്റെ റിസൾട്ട് ഏതാനം മിനുട്ടുകൾക്കുള്ളിൽ ലഭ്യമാകും എന്നതു മാത്രമാാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ ടെസ്റ്റിന്റെ പ്രധാന പരിമിതി ഈ രോഗത്തിന്റെ ഏറ്റവും തുടക്കത്തിൽ ഇതു ഉപയോഗപ്രദമല്ല എന്നതാണ്. അതിനു് PCR ടെസ്റ്റ് തന്നെ വേണം.

ഈ ടെസ്റ്റിന്റെ ഗുണദോഷങ്ങള്‍

ഈ ടെസ്റ്റിന്റെ പ്രധാന ഗുണങ്ങള്‍ വളരെ വേഗം ചെയ്യാമെന്നും വൈദഗ്ധ്യം ആവശ്യമുള്ള സങ്കീര്‍ണതകള്‍ ഇല്ലെന്നും താരതമ്യേന വില കുറവാണെന്നുള്ളതുമാണ്. മാത്രമല്ല, ഇതിന് രോഗിയുടെ പകരാന്‍ സാധ്യതയുള്ള സ്രവങ്ങള്‍ വേണ്ട, പകരം ഈ സാധ്യത ഇല്ലാത്ത രക്തം മാത്രം മതി എന്നുള്ളതാണ് മറ്റൊരു ഗുണം. അതും വിരല്‍ കുത്തിയെടുക്കുന്ന ഏതാനും തുള്ളി രക്തം മാത്രം.

വിവരണം കടപ്പാട് : ലൂക്ക 
വിവരണം കടപ്പാട് : ലൂക്ക 

പ്രത്യേകം അറിയേണ്ട കാര്യം

Rapid അല്ലെങ്കില്‍ വേഗത എന്നാല്‍ ശരീരത്തില്‍ പ്രവേശിച്ചു് എത്രയും വേഗത്തില്‍ അണുവിനെ കണ്ടെത്താനാവും എന്ന അര്‍ത്ഥത്തില്‍ അല്ല എന്നുള്ളതാണ്. ടെസ്റ്റിന്റെ റിസള്‍ട്ട് ഏതാനം മിനുട്ടുകള്‍ക്കുള്ളില്‍ ലഭ്യമാകും എന്നതു മാത്രമാാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ ടെസ്റ്റിന്റെ പ്രധാന പരിമിതി ഈ രോഗത്തിന്റെ ഏറ്റവും തുടക്കത്തില്‍ ഇതു ഉപയോഗപ്രദമല്ല എന്നതാണ്. അതിനു് PCR ടെസ്റ്റ് തന്നെ വേണം.

ടെസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍

ടെസ്റ്റുകള്‍ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളില്‍ ചെയ്യാവുന്നതാണ്. നിബന്ധനകള്‍ ഇവയാണ്

1. NABL അക്രഡിറ്റേഷന്‍ ഉള്ള ലാബ് ആയിരിക്കണം

2. കോവിഡ്-19 ടെസ്റ്റുകള്‍ക്ക് ICMR അംഗീകരിച്ചവയായിരിക്കണം

3. ഈ ടെറ്റ്‌സുകള്‍ ചെയ്യാനായി അതിനു വേണ്ടി രൂപീകരിച്ച് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം

4. അമേരിക്കയിലെ FDA യോ ICMR ഓ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ

ടെസ്റ്റ് ചെയ്യേണ്ടയത് ആരിലെല്ലാം?

ഈ ടെസ്റ്റുകള്‍ ആരില്‍ ചെയ്യുന്നു എന്നത് അതീവ പ്രധാന്യമുള്ളതാണ്. ഇതിന്റെ പരിമിതികളെ പറ്റി ബോധ്യമുള്ളവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചേ ടെസ്റ്റ് ചെയ്യാവൂ എന്നുറപ്പു വരുത്തണം. അതീവ ഭീതി ഉള്ളവര്‍ പലരും സ്വയം തീരുമാനിച്ച് ടെസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നാല്‍ ടെസ്റ്റ് കിറ്റുകള്‍ വേഗം തീരും. എന്നു മാത്രമല്ല, വിഭവങ്ങളുടെ ദുര്‍വ്യയവും തെറ്റായ കണക്കുകള്‍ കിട്ടാനുള്ള കാരണവുമാകും അത്. ആരെയെല്ലാം ടെസ്റ്റിനു വിധേയമാക്കാം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്.

ടെസ്റ്റ് ചെയ്യാന്‍ കോവിഡ് നിയന്ത്രണ പരിപാടിയില്‍ പങ്കാളിയായ ഒരു ഡോക്ടറിന്റെ prescription വേണം.

ടെസ്റ്റിന് വിധേയമാക്കാവുന്നവര്‍

വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരോ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോ

കോവിഡ് രോഗം ഉണ്ടെന്ന് വിദഗ്ദ്ധര്‍ സംശയിക്കുന്നവര്‍

കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായി രോഗലക്ഷണങ്ങള്‍ കാണിച്ച എന്നാല്‍ RT-PCR ടെസ്റ്റ് നെഗറ്റിവ് ആയവര്‍

കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവര്‍ത്തകര്‍

സാധാരണയില്‍ കവിഞ്ഞ് ഗുരുതര ശ്വാസകോശരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍

ഗുരുതര ശ്വാസകോശരോഗങ്ങളില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ശാസ്ത്രപ്രസിദ്ധീകരണമായ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം, ലൂക്ക ഇവിടെ വായിക്കാം

logo
The Cue
www.thecue.in