സമത്വസുന്ദര യുഎഇ; വഴിയോരങ്ങളില്‍ നിന്ന് ഇഫ്താര്‍ കിറ്റുകള്‍ വാങ്ങി ഭരണാധികാരികള്‍ 

സമത്വസുന്ദര യുഎഇ; വഴിയോരങ്ങളില്‍ നിന്ന് ഇഫ്താര്‍ കിറ്റുകള്‍ വാങ്ങി ഭരണാധികാരികള്‍ 

Published on

അജ്മാന്‍ : വഴിയരികില്‍ വിതരണം ചെയ്യുന്ന ഇഫ്താര്‍ കിറ്റുകള്‍ വാങ്ങി യുഎഇ ഭരണാധികാരികള്‍. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നു ഐമിയും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമാണ് റോഡരികില്‍ നിന്ന് ഇഫ്താര്‍ കിറ്റുകള്‍ വാങ്ങിയത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ട്രാഫിക് സിഗ്‌നലുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് യുഎഇയില്‍ പതിവാണ്. നിരവധി സന്നദ്ധപ്രവര്‍ത്തകരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ കിറ്റുകളുമായെത്തിയ കുട്ടിയില്‍ നിന്നാണ്, ഷെയ്ഖ് ഹുമൈദ് അതേറ്റുവാങ്ങുന്നത്. ദുബായ് ഭരണാധികാരിയുടെ പുത്രനായ ഷെയ്ഖ് അഹമ്മദും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നാണ് കിറ്റുകള്‍ വാങ്ങിയത്. തുടര്‍ന്ന് അവരോട് ആശയവിനിമയം നടത്തുന്നതും വീഡിയോയില്‍ കാണാം.

logo
The Cue
www.thecue.in