അനാഥത്വം മറന്ന് അവരെത്തി, പുഞ്ചിരിയുമായി മടങ്ങി; സ്‌നേഹവിരുന്നായി ഇഫ്താര്‍ 

അനാഥത്വം മറന്ന് അവരെത്തി, പുഞ്ചിരിയുമായി മടങ്ങി; സ്‌നേഹവിരുന്നായി ഇഫ്താര്‍ 

Published on

അജ്മാന്‍: അനാഥര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷാ വിഭാഗം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍,യുഎഇയിലെ വിവിധ മേഖലകളില്‍ നിന്നുളള അന്‍പതോളം പേര്‍ പങ്കെടുത്തു. ഇതില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടും. വിവിധ രാജ്യങ്ങളില്‍ നിന്നുളളവരാണ് ഇഫ്താറില്‍ ഒത്തുകൂടിയത്. കുട്ടികള്‍ക്കായി വിവിധ വര്‍ക്ക് ഷോപ്പുകളും ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. അനാഥത്വത്തിന്റെ നോവിനെ മറികടന്ന് ജീവിതവിജയം നേടിയവരെ കുറിച്ചുളള വീഡിയോ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു.

സ്വദേശികളും, സേവന മനസ്‌കരും ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം നല്‍കുകയെന്നുളളതാണ്, ഇത്തരമൊരു മീറ്റ് സംഘ ടിപ്പിച്ചതിലെ പ്രധാന ലക്ഷ്യമെന്ന്, മന്ത്രാലയ പ്രതിനിധി എമാന്‍ ഹാരെബ് പറഞ്ഞു. എമിറേറ്റ്‌സ് റെഡ് ക്രെസന്റ്, നാഷണല്‍ വോളണ്ടിയര്‍ പ്ലാറ്റ് ഫോം,ഷാര്‍ജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം എന്നിവരുടെ സഹകരണത്തോടെയാണ്, മന്ത്രാലയം, ഇഫ്താര്‍ സംഗമം ഒരുക്കിയത്.

logo
The Cue
www.thecue.in