‘കടയില്‍ പോകാന്‍ കൊച്ചേട്ടന്‍, മുറ്റമടിക്കാന്‍ കൊച്ചേച്ചി’; അംഗന്‍വാടി കുട്ടികള്‍ക്ക് പഠിക്കാന്‍ സ്ത്രീവിരുദ്ധ കവിതയെന്ന് വിമര്‍ശനം  

‘കടയില്‍ പോകാന്‍ കൊച്ചേട്ടന്‍, മുറ്റമടിക്കാന്‍ കൊച്ചേച്ചി’; അംഗന്‍വാടി കുട്ടികള്‍ക്ക് പഠിക്കാന്‍ സ്ത്രീവിരുദ്ധ കവിതയെന്ന് വിമര്‍ശനം  

Published on

അക്ഷരം അറിയാത്ത അംഗനവാടി കുട്ടികളെ സ്ത്രീവിരുദ്ധത പഠിപ്പിക്കുകയാണെന്ന് വിമര്‍ശനം. ഐസി ഡിഎസ് അംഗനവാടി അധ്യാപകര്‍ക്കായി പുറത്തിറക്കിയ അങ്കണ തൈമാവ് എന്ന കൈ പുസ്തകത്തിലെ 'കുട്ടിയും കുടുംബവും'എന്ന അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കവിതയാണ് വിവാദമായിരിക്കുന്നത്. കുട്ടികളെ രണ്ടാം ദിവസം പഠിപ്പിക്കേണ്ട ആംഗ്യപ്പാട്ടിലാണ് സ്ത്രീവിരുദ്ധ ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നത്.

വീട്ടിലെ ഓരോരുത്തരുടേയും പ്രവര്‍ത്തനങ്ങള്‍ പറയുന്ന വരികള്‍ ലിംഗപദവികള്‍ കുട്ടികളുടെ മനസില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അച്ഛന്‍ കാര്യം നോക്കുകയും മുത്തച്ഛന്‍ മേല്‍നോട്ടം നടത്തുകയും കൊച്ചേട്ടന്‍ കടയില്‍ പോകുകയും ചെയ്യുന്ന വീട്ടില്‍ കഥപറച്ചിലും ഉമ്മ തരലും കവിത ചൊല്ലലും മുറ്റമടിക്കലും ആണ് സ്ത്രീകളുടെ ജോലി.

ഒറ്റയ്ക്കും സംഘമായും ആംഗ്യത്തോടെ താളാത്മകമായി പലതവണ പാട്ട് പാടിക്കണമെന്നും ടീച്ചറും അവതരണത്തില്‍ പങ്കുചേരണമെന്നും പുസ്തകം നിര്‍ദ്ദേശിക്കുന്നുണ്ട്. ആരാണ് കവിതയുടെ രചയിതാവ് എന്ന് വ്യക്തമായിട്ടില്ല. കവിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്.

logo
The Cue
www.thecue.in