സര്‍ക്കാര്‍ പിന്നോട്ട് പോകരുത്; ആവശ്യമെങ്കില്‍ ഓപ്ഷന്‍സ് നല്‍കാം :ഡോക്ടര്‍ ജയശ്രീ

സര്‍ക്കാര്‍ പിന്നോട്ട് പോകരുത്; ആവശ്യമെങ്കില്‍ ഓപ്ഷന്‍സ് നല്‍കാം :ഡോക്ടര്‍ ജയശ്രീ
Published on

ലിംഗവിവേചനമില്ലാത്ത യൂണിഫോം എന്നത് നല്ല ആശയമാണ്. ഇത്തരം യൂണിഫോം നിശ്ചയിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സൗകര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ജെന്‍ഡര്‍ കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്ന സമൂഹമാണ് നമ്മുടേത്. അത് യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തി കൊണ്ട് വരുന്നത്.

ആണ്‍കുട്ടിക്ക് പാവാട ഇടണമെന്ന് തോന്നിയാല്‍ ഇടട്ടെ. ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറി കൊണ്ടിരിക്കുന്ന കുട്ടിക്ക് പാവാട ഇടാന്‍ താല്‍പര്യമുണ്ടാകാം. മതപരമായ നിയന്ത്രണങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ക്കും ഏത് വസ്ത്രം വേണമെന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാം. ജനാധിപത്യത്തില്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഓപ്ഷന്‍സ് കൊടുത്താലും കാലക്രമേണ മാറും. പലതരം യൂണിഫോം എന്ന ഓപ്ഷന്‍ വെച്ച് അതില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാം.

സര്‍ക്കാര്‍ പിന്നോട്ട് പോകരുത്; ആവശ്യമെങ്കില്‍ ഓപ്ഷന്‍സ് നല്‍കാം :ഡോക്ടര്‍ ജയശ്രീ
'എന്നാല്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ', സ്ത്രീത്വത്തിന് അപമാനമെന്ന് മുസ്ലിം സംഘടനകള്‍

സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടായ കാലം മുതല്‍ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ തലമുറയ്ക്ക് ലോകത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ പെട്ടെന്ന് അറിയാന്‍ കഴിയുന്നുണ്ട്. ഇത് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഒതുങ്ങി പോവാനും കീഴടങ്ങാനുമുള്ളവരല്ലെന്ന ചിന്ത ഇപ്പോഴത്തെ പെണ്‍കുട്ടികളില്‍ ശക്തമാണ്. മാറ്റത്തിന് അവര്‍ തയ്യാറാണ്. ജനാധിപത്യത്തിലേക്കും തുല്യതയിലേക്കും മാത്രമേ സമൂഹത്തിന് പോകാന്‍ കഴിയും. പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ പറ്റില്ല.

സര്‍ക്കാര്‍ പിന്നോട്ട് പോകരുത്; ആവശ്യമെങ്കില്‍ ഓപ്ഷന്‍സ് നല്‍കാം :ഡോക്ടര്‍ ജയശ്രീ
കുട്ടികളോട് സ്നേഹമുള്ളവർ ഈ മാറ്റങ്ങളെ എതിർക്കില്ല

പാവാടയ്ക്ക് ഒരുപാട് അസൗകര്യങ്ങളുണ്ട്. ആണുങ്ങള്‍ മുണ്ടില്‍ നിന്നാണല്ലോ പാന്റിലേക്ക് വന്നത്. സൗകര്യം നോക്കി തന്നെയാണ് ഈ മാറ്റമുണ്ടായത്. പഴയ കാലത്ത് പാവാട പോലത്തെ ഡ്രസ് രാജാക്കന്‍മാര്‍ ധരിച്ചതായി കാണുന്നു. ആഭരണങ്ങളും ഇട്ടിരുന്നു. വ്യത്യാസമുണ്ടായിരുന്നില്ലല്ലോ. കൊളോണിയല്‍ കാലത്ത് സൗകര്യങ്ങള്‍ മനസിലാക്കി പുരുഷന്‍മാരുടെ വസ്ത്രരീതി മാറി. ഏത് മതത്തിലാണെങ്കിലും സ്ത്രീകളെ പാരമ്പര്യത്തിലേക്ക് തളച്ചിടുകയാണ്.

സര്‍ക്കാര്‍ പിന്നോട്ട് പോകരുത്; ആവശ്യമെങ്കില്‍ ഓപ്ഷന്‍സ് നല്‍കാം :ഡോക്ടര്‍ ജയശ്രീ
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ പൊള്ളാന്‍ എന്താണ്? ബാലുശേരിയിലെ പ്രതിഷേധവും ലിംഗസമത്വത്തിലെ വഴിമുടക്കലും

ജെന്‍ഡര്‍ ട്രാന്‍സ്‌ഫോമേഷന്‍ ഒറ്റയടിക്ക് നടക്കില്ല. അതൊരു സമരമാണ്. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കണം. പിന്നോട്ട് പോകരുത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നാണ് തോന്നുന്നത്. സ്ത്രീകളുടെ ഗ്രൂപ്പുകളും പൊതുജനങ്ങളും ഇത്തരം നീക്കങ്ങള്‍ക്ക് പിന്തുണ കൊടുക്കണം. ഇപ്പോളല്ലെങ്കില്‍ പിന്നെ എപ്പോളാണെന്നത് തന്നെയാണ് ശരി. സര്‍ക്കാരും പുതിയ തലമുറയും മാറ്റത്തിന് തയ്യാറാവുന്നു എന്ന അനുകൂല സാഹചര്യത്തില്‍ തീരുമാനവുമായി മുന്നോട്ട് പോകണം. ഇതൊരു അവസരമാണ്. ആ അവസരത്തെ ഉപയോഗിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in