‘സ്‌ത്രൈണത കുറവാണ്’; തിരിച്ചറിയല്‍ കാര്‍ഡ്  സമിതി ട്രാന്‍സുകളെ വിചാരണ ചെയ്‌തെന്ന് ആരോപണം 

‘സ്‌ത്രൈണത കുറവാണ്’; തിരിച്ചറിയല്‍ കാര്‍ഡ് സമിതി ട്രാന്‍സുകളെ വിചാരണ ചെയ്‌തെന്ന് ആരോപണം 

Published on

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ സ്‌ക്രീനിങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ സ്‌ത്രൈണതയും പൗരുഷവും കുറവാണെന്ന് പറഞ്ഞ്് അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടന്ന സ്‌ക്രീനിങ്ങിനിടെ രക്ഷിതാക്കളെ കൂട്ടിയെത്തിയാല്‍ മാത്രം കാര്‍ഡ് നല്‍കാമെന്ന അറിയിച്ച് തിരിച്ചയച്ചതായും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിക്കുന്നു.

‘സ്‌ത്രൈണത കുറവാണ്’; തിരിച്ചറിയല്‍ കാര്‍ഡ്  സമിതി ട്രാന്‍സുകളെ വിചാരണ ചെയ്‌തെന്ന് ആരോപണം 
‘ബിജെപി സര്‍ക്കാരിനെതിരെ ഒരു ചോദ്യമെങ്കിലും’; എ കെ ആന്റണിയുടേത് കുറ്റകരമായ മൗനമെന്ന് പി രാജീവ്

സാമൂഹ്യനീതി വകുപ്പ ജില്ലാ ഓഫീസര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം എന്നിവരും സമിതിയിലുണ്ടാകണമെങ്കിലും രണ്ട് ഡോക്ടര്‍മാരെ മാത്രം വച്ചാണ് സ്‌ക്രീനിംഗ് നടത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ ജില്ലാ അംഗം സ്ഥലത്തെത്തിയെങ്കിലും യോഗം ചേരുന്ന ഹാളില്‍ പ്രവേശിപ്പിച്ചില്ല. സ്‌ത്രൈണത കുറവായതിനാല്‍ ജെന്‍ഡര്‍ കാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് സമിതി അറിയിച്ചതായി സ്‌ക്രീനിങ്ങിന് എത്തിയ ദിനില്‍ ദ ക്യൂവിനോട് പറഞ്ഞു. പുരുഷനെയാണോ സ്ത്രീയെയാണോ കല്യാണം കഴിക്കുകയെന്ന തരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളാണ് സമിതിക്ക് അറിയേണ്ടിയിരുന്നതെന്നും ദിനില്‍ പറയുന്നു.

‘സ്‌ത്രൈണത കുറവാണ്’; തിരിച്ചറിയല്‍ കാര്‍ഡ്  സമിതി ട്രാന്‍സുകളെ വിചാരണ ചെയ്‌തെന്ന് ആരോപണം 
ഇല്ല,തിരിച്ചുപോകില്ല, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടേ മടങ്ങൂ; രാത്രിയിലും പ്രതിഷേധം തുടര്‍ന്ന് പ്രിയങ്ക ഗാന്ധി 

ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നാണ് സമിതിയിലെ ഡോക്ടര്‍മാര്‍ അന്വേഷിച്ചത്. കുട്ടിക്കാലം മുതല്‍ സ്ത്രീയാവാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. കല്യാണം കഴിക്കുന്നതിന് വേണ്ടിയാണോ,ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്, ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നൊക്കെയാണ് സമിതി ചോദിച്ചത്.

ദിനില്‍ 

അടുത്ത ആഴ്ച കൗണ്‍സിലിങ്ങിന് എത്താനും ചിലരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്‌മെന്നിനെ സ്ത്രീയാണെന്നും കല്യാണം കഴിക്കാന്‍ വേണ്ടി പുരുഷനാകാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നും പരാതിയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെതിരാണ് അധികൃതരുടെ നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ കാര്‍ഡ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.

ബില്ലില്‍ സ്‌ക്രീനിങ്ങ് ഒഴിവാക്കിയിട്ടുണ്ട്. ജെന്‍ഡര്‍ എന്താണ് എന്ന അടിസ്ഥാന ബോധം പോലും ഇല്ലാത്തവരാണ് സമിതിയിലുള്ളത്. സ്‌ത്രൈണത ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നത് ശരിയായ നടപടിയല്ല. 

അക്കു അഖില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്  

logo
The Cue
www.thecue.in