അത്ര ദൂരെയാണോ താലിബാൻ ?
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം തിരിച്ചുപിടിച്ചതിന്റെ, തുടർന്നുണ്ടാകാവുന്ന സ്ത്രീവിരുദ്ധത ഓർത്തുള്ള വിലാപങ്ങൾ ലോകം മുഴുവനും ഉയരുന്നുണ്ട്. അത്ര സ്ത്രീ സ്നേഹികളായിരുന്നോ ഈ ലോകം ? ആണെന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതൊരു ഒറ്റപ്പെട്ട ഭീകരതയുമല്ല .മതം അവർ ഒരു പരിചയയായി ഉപയോഗിക്കുന്നുണ്ടെങ്കിലും താലിബാൻ പുരുഷഭീകരതയുടെ ഒരധികാര രൂപമാണ്. അത് എവിടെയുമുണ്ട്. പല വേഷങ്ങളിൽ രൂപങ്ങളിൽ.
എന്തേ കേരളത്തിൽ പാതിയിൽ അധികം വരുന്ന സ്ത്രീകൾ നിയമ സഭയിലും പാർലമെൻറിലും ഇന്നും പത്തു ശതമാനത്തിന് ചുറ്റുവട്ടത്ത് കറങ്ങുന്നു ? എന്തേ പോലീസിൽ, പട്ടാളത്തിൽ , ജുഡീഷ്യറിയിൽ പാതി അവകാശം എന്നത് 75 വർഷമായിട്ടും ചിന്തിക്കാൻ പോലുമാകാത്തത്?
മതമായും രാഷ്ട്രീയമായും എന്തിന് പ്രണയമായും കരുതലായും കാരുണ്യമായും അത് മുഖപടമണിയുന്നു . അതിനെ കണ്ടെത്താൻ അഫ്ഗാനിസ്ഥാൻ വരെ പോകേണ്ട കാര്യമില്ല . നമ്മുടെ പാർലമെൻറിലേക്ക് , നിയമസഭകളിലേക്ക് , രാഷ്ട്രീയ പാർട്ടികളിലേക്ക്, എന്തിന് ഇതൊക്കെ ചർച്ചാ വിഷയമാക്കുന്ന പത്ര മാധ്യമങ്ങളുടെ തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലേക്ക് നോക്കിയാൽ മതി. സതിയും സ്ത്രീധനവുമൊക്കെ നിയമപരമായി നിർത്തലാക്കിയിട്ട് ചുട്ടു കൊല്ലൽ നിർബാധം തുടരുന്നു. പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊല്ലലും ബലാത്സംഗം ചെയ്ത് കൊല്ലലും നിത്യ സംഭവങ്ങൾ. ഇതൊക്കെ ഒരു നടയടിയാണ്. അടങ്ങിയിരിയ്ക്കാൻ പെണ്ണിനുള്ള നടയടി . കൂടുതൽ പേർ പുറത്തിറങ്ങാതിരിക്കാനുള്ള നടയടി . അടിമയായിരിക്കാനുള്ള നടയടി . അങ്ങനെ എവിടെയും പുരുഷാധികാര സ്വരൂപങ്ങളെ , കാവൽ ദൈവങ്ങളെ വാർത്തെടുക്കുന്നു .
ഒരു നൂറ്റാണ്ടോടടുക്കുന്ന മലയാള സിനിമയെ നോക്കൂ , അവിടെ സുപ്രീം കോടതി പാസ്സാക്കിയ തൊഴിലിടത്തെ പരാതി പരിഹാര സമിതി എന്ന ബാധ്യത ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്തേ മലയാള സിനിമയുടെ പെൺ അവസ്ഥയെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ നിന്നും പുറത്ത് വരാത്തത് ?
എന്തേ കേരളത്തിൽ പാതിയിൽ അധികം വരുന്ന സ്ത്രീകൾ നിയമ സഭയിലും പാർലമെൻറിലും ഇന്നും പത്തു ശതമാനത്തിന് ചുറ്റുവട്ടത്ത് കറങ്ങുന്നു ? എന്തേ പോലീസിൽ, പട്ടാളത്തിൽ , ജുഡീഷ്യറിയിൽ പാതി അവകാശം എന്നത് 75 വർഷമായിട്ടും ചിന്തിക്കാൻ പോലുമാകാത്തത്? ഒരു നൂറ്റാണ്ടോടടുക്കുന്ന മലയാള സിനിമയെ നോക്കൂ , അവിടെ സുപ്രീം കോടതി പാസ്സാക്കിയ തൊഴിലിടത്തെ പരാതി പരിഹാര സമിതി എന്ന ബാധ്യത ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്തേ മലയാള സിനിമയുടെ പെൺ അവസ്ഥയെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ നിന്നും പുറത്ത് വരാത്തത് ? നമ്മെക്കൊണ്ട് സ്വീകാര്യമാക്കിയ താലിബാൻ മാതൃകകൾ ഇനിയുമെത്രയുണ്ട് എണ്ണാൻ ! പൂർണ്ണാവതാരമായി നിറഞ്ഞാടാൻ അവസരം പാർത്ത് ഇരിക്കയാണത്.അത് വിദൂരത്തല്ല , ദൂരെയേ അല്ല . ഉള്ളിലാണ്, നമ്മുടെ ഉള്ളിൽ