മിഷ്‌കിനെതിരെ വെളിപ്പെടുത്തലുമായി വിശാല്‍, ‘സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്ന പ്രവര്‍ത്തി’
തുപ്പരിവാലന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതില്‍ വിശദീകരണവുമായി നായകന്‍ വിശാല്‍. അവസാന ഷെഡ്യൂള്‍ ഒഴികെ പൂര്‍ത്തിയായ സിനിമയില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വിശാല്‍ സംവിധാനം ഏറ്റെടുത്തിരുന്നു. 13 കോടി നിര്‍മ്മാതാവ് ചെലവഴിച്ച സിനിമ സംവിധായകന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അമ്പരപ്പിച്ചെന്നും വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് തുപ്പരിവാലന്‍ ടു നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് വിശാല്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തുറന്നടിച്ച് രംഗത്തെത്തുന്നത്.
യുകെയില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ചിത്രീകരിക്കാന്‍ ദിവസം പതിനഞ്ച് ലക്ഷം വച്ച് മുതല്‍മുടക്കുന്ന സിനിമയുടെ നല്ലതിന് വേണ്ടി നിര്‍മ്മാതാവ് സംസാരിച്ചത് പ്രശ്‌നമാണോ എന്നും വിശാല്‍. സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള മിഷ്‌കിന്റെ തീരുമാനത്തെ സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നതിന് സമാനമെന്നാണ് വിശാല്‍ വിശേഷിപ്പിക്കുന്നത്. മറ്റൊരു നിര്‍മ്മാതാവിന് സമാനമായ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും മിഷ്‌കിന്‍.
മിഷ്‌കിന്‍ വിശാല്‍ ഫിലിം ഫാക്ടറിക്ക് മുന്നില്‍ തുപ്പരിവാലന്‍ പൂര്‍ത്തിയാക്കാന്‍ വച്ച നിബന്ധനകളെന്ന പേരില്‍ ചില രേഖകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. തുപ്പരിവാലന്‍ ടു ഹിന്ദി റീമേക്ക് റൈറ്റ്‌സ് നല്‍കണമെന്നും, തുപ്പരിവാലന്‍ സീക്വലോ, പ്രീക്വലോ തുടര്‍ന്ന് ചെയ്യാനുള്ള അവകാശം തനിക്കായിരിക്കണമെന്നും ഈ നിബന്ധനകളിലുണ്ട്. തുടര്‍ഭാഗങ്ങളില്‍ കന്നിയന്‍ പൂങ്കുട്രന്‍ എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനം തനിക്കായിരിക്കണമെന്നും നിബന്ധനയില്‍ ഉണ്ട്. വിദേശത്തെ ചിത്രീകരണഘട്ടത്തില്‍ വിശാലുമായുണ്ടായ കടുത്ത ഭിന്നതയാണ് മിഷ്‌കിന്‍ പ്രൊജക്ട് ഉപേക്ഷിച്ചതിന് പിന്നില്‍ എന്ന് ഇതോടെ വ്യക്തമായി.
ഉദയനിധി സ്റ്റാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോ എന്ന ത്രില്ലര്‍ വന്‍വിജയമായിരുന്നു. സൈക്കോ വന്‍വിജയമായതിന് പിന്നാലെയാണ് തുപ്പരിവാലന്‍ തുടര്‍ഷെഡ്യൂളുകള്‍ക്ക് മിഷ്‌കിന്‍ ബജറ്റ് പുതുക്കി നിശ്ചയിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ചക്ര എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിശാല്‍ ഇപ്പോള്‍. ആദ്യ ഷെഡ്യൂളില്‍ കൃത്യമായ ആസൂത്രണമില്ലാതെ പോയത് ബജറ്റ് ഇരട്ടിക്കാന്‍ കാരണമായതെന്ന് അറിയുന്നു.
ലവ്ലി സിംഗ്, നാസര്‍, ഗൗതമി, റഹ്മാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. മിഷ്‌കിനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുണ്ടെന്നാണ് സൂചന. നിരവ് ഷാ ക്യാമറയും ഇളയരാജ സംഗീതവും നിര്‍വഹിക്കുന്നു