ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വ്യാജ പ്രചാരണം. '' ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം?'' എന്ന പേരിലുള്ള പുസത്കം സോണിയയുടെ ഷെല്‍ഫില്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ സോണിയയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടന്നത്.
എന്നാല്‍ സോണിയയുടെ പുറകിലുള്ള പുസ്തകം സൂക്ഷിച്ചുവെച്ചിരുന്ന ഷെല്‍ഫില്‍ പുതുതായി ചില പുസ്തകങ്ങള്‍ മോര്‍ഫ് ചെയ്ത് വെച്ചാണ് സൈബര്‍ പ്രചരണം ആരംഭിച്ചത്.
2020 ഒക്ടോബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ സോണിയ ഗാന്ധി സംസാരിച്ചിരുന്നു. ഈ ഫോട്ടോയാണ് മോര്‍ഫ് ചെയ്തത്. ഒറിജിനല്‍ വീഡീയോയില്‍ ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റാം എന്ന പേരിലുളള പുസ്തകമില്ല. സോണിയയുടെ ബാക്ക് ഗ്രൗണ്ടില്‍ കാണുന്ന കാലിയായ ഷെല്‍ഫിലാണ് മോര്‍ഫ് ചെയ്ത് ബൈബിളിന്റേയും, ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റാം എന്ന പ പുസ്തകത്തിന്റെയും ചിത്രങ്ങള്‍ വെച്ചത്.
മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും സോണിയക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. ചിത്രം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.