Fact Check:‘ഇതാണ് ഒറിജിനല്‍’,ചന്ദ്രയാന്‍ - 2 പകര്‍ത്തിയ ‘ഭൂമിയുടെ സുന്ദരമായ ചിത്രങ്ങള്‍’ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

Fact Check:‘ഇതാണ് ഒറിജിനല്‍’,ചന്ദ്രയാന്‍ - 2 പകര്‍ത്തിയ ‘ഭൂമിയുടെ സുന്ദരമായ ചിത്രങ്ങള്‍’ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

Published on

ചന്ദ്രയാന്‍ 2 പേടകം ബഹിരാകാശത്തുനിന്ന് പകര്‍ത്തിയ ഭൂമിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നേരത്തേ ചന്ദ്രയാന്‍ 2 പകര്‍ത്തിയതെന്ന് അവകാശപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചിലത് വരച്ച ചിത്രങ്ങളും ചിലവ ഇല്ലസ്‌ട്രേഷനുകളും മറ്റുള്ളവ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടതുമായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജ പ്രചരണത്തിന് മറുപടിയായി ഇസ്രൊ ചന്ദ്രയാന്‍ 2 പേടകത്തിന്റെ എല്‍ 14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ അവതരിപ്പിച്ചത്.

Fact Check:‘ഇതാണ് ഒറിജിനല്‍’,ചന്ദ്രയാന്‍ - 2 പകര്‍ത്തിയ ‘ഭൂമിയുടെ സുന്ദരമായ ചിത്രങ്ങള്‍’ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 
‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’; പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന പോസ്റ്റിന് വായടപ്പന്‍ മറുപടിയുമായി വരന്‍ 

ഓഗസ്റ്റ് മൂന്നിനാണ് ഇവ പകര്‍ത്തിയത്. ഭൂമിയുടെ സുന്ദര ചിത്രങ്ങള്‍ എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. വൈകാതെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറും. സെപ്റ്റംബര്‍ മാസത്തിലാണ് ചന്ദ്രനിലിറങ്ങുക. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം. മാര്‍ക്ക് 3/എം1 റോക്കറ്റാണ് പറന്നുയര്‍ന്നത്. ചന്ദ്രനിലിറങ്ങാന്‍ 48 ദിവസമാണ് എടുക്കുക.

logo
The Cue
www.thecue.in