Fact Check: കങ്കണ പങ്കുവെച്ച ആമിര്‍ ഖാന്റെ അഭിമുഖം വ്യാജം, മക്കളെ ഇസ്‌ളാമാക്കിയേ വളര്‍ത്തൂ എന്ന് ആമിര്‍ പറഞ്ഞിട്ടില്ല

Fact Check: കങ്കണ പങ്കുവെച്ച ആമിര്‍ ഖാന്റെ അഭിമുഖം വ്യാജം, മക്കളെ ഇസ്‌ളാമാക്കിയേ വളര്‍ത്തൂ എന്ന് ആമിര്‍ പറഞ്ഞിട്ടില്ല
Published on

ഭാര്യ ഹിന്ദുവാണെങ്കിലും മക്കളെ ഇസ്ലാം മത വിശ്വാസികളായി മാത്രമേ വളര്‍ത്തൂ എന്ന് നടന്‍ ആമിര്‍ ഖാന്‍ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു അഭിമുഖം കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത് പങ്കുവെച്ചത്. കങ്കണയുടെ ട്വീറ്റ് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചില ദേശീയമാധ്യമങ്ങളടക്കം ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടി പങ്കുവെച്ച അഭിമുഖം വ്യാജമാണെന്നാണ് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബൂം കണ്ടെത്തിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചരണം

തന്റെ ഭാര്യ ഹിന്ദു ആണെങ്കിലും മക്കള്‍ ഇസ്ലാം മതം മാത്രമേ പിന്തുടരുകയുള്ളൂ ന്നും, ഇസ്ലാം മതപ്രകാരമുള്ള തത്വങ്ങള്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കൂ എന്നും ആമിര്‍ പറയുന്നതായി അവകാശപ്പെടുന്നതായിരുന്നു കങ്കണ പങ്കുവെച്ച അഭിമുഖം. 2012ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍, ഭാര്യ കിരണ്‍ റാവുവിനെ കുറിച്ചും മുന്‍ ഭാര്യ റീന ദത്തയെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു ആമിര്‍ ഖാന്‍ ഈ മറുപടി നല്‍കിയതെന്നും വ്യാജവാര്‍ത്ത അവകശാപ്പെടുന്നു. ഷഹീന്‍ രാജ് എന്ന ലേഖകനുമായി ആമിര്‍ സംസാരിച്ചത് എന്ന പേരില്‍ തന്‍ക്വീദ് എന്ന സൈറ്റിലാണ് അഭിമുഖം പബ്ലിഷ് ചെയ്തിരിക്കുന്നത്.

തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ആമിര്‍ ഖാനെതിരെ വിദ്വേഷപ്രചരണമുണ്ടായ സാഹചര്യത്തിലായിരുന്നു കങ്കണയുടെ ട്വീറ്റ്. 'ഹിന്ദുവും മുസ്ലീമും ചേര്‍ന്നാല്‍ മുസ്ലീം, ഇത് അങ്ങേയറ്റമാണ്. സംസ്‌കാരത്തിന്റെയും വര്‍ഗങ്ങളുടെയും മാത്രമല്ല, മതങ്ങളുടെ കൂടി കൂടിച്ചേരലാണ് ദാമ്പത്യം. അള്ളാഹുവിനെ കുറിച്ചും, ശ്രീകൃഷ്ണനെയും കുറിച്ചുമുള്ള പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കൂ, ഇതല്ലേ മതേതരത്വം?', വ്യാജ അഭിമുഖം പങ്കുവെച്ച് കങ്കണ കുറിച്ചത് ഇങ്ങനെയായിരുന്നു.

വസ്തുത

ആമിര്‍ ഖാന്‍ ഇതുവരെ ഇത്തരമൊരു അഭിമുഖം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും, വാര്‍ത്ത വ്യാജമാണെന്നും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ബൂമിനോട് പറഞ്ഞു. അഭിമുഖം എന്ന പേരില്‍ നല്‍കിയിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ബൂം റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in