Fact Check : ‘ജെഎന്‍യു സമരത്തിലുള്ള ഈ മാഡത്തിന് 43 വയസ്സായി, മകളും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണ്’; പ്രചരണം വ്യാജം 

Fact Check : ‘ജെഎന്‍യു സമരത്തിലുള്ള ഈ മാഡത്തിന് 43 വയസ്സായി, മകളും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണ്’; പ്രചരണം വ്യാജം 

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

43 വയസ്സുള്ള ഈ മാഡം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ മകള്‍ മോണയും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ജെഎന്‍യു സമര മുന്നണിയിലുള്ള ഒരു പെണ്‍കുട്ടി ദേശീയ ചാനലായ സീ ന്യൂസിനോട് സംസാരിക്കുന്നതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. സമരത്തിനിടെ വിദ്യാര്‍ത്ഥി പ്രതികരിക്കുകയും മുദ്രാവാക്യം മുഴക്കുകയുമൊക്കെ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു പ്രചരണം. ആയിരക്കണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്. സംഘപരിവാര്‍ അനുകൂല, സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലുമാണ് പോസ്റ്റ് വൈറലായത്.

Fact Check : ‘ജെഎന്‍യു സമരത്തിലുള്ള ഈ മാഡത്തിന് 43 വയസ്സായി, മകളും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണ്’; പ്രചരണം വ്യാജം 
Fact Check : അത് കണ്ണൂര്‍ വിമാനത്താവളത്തിലല്ല, തീപ്പിടിച്ചയാളുടെ ദൃശ്യം മൊറോക്കോയിലേത് 

പ്രചരണത്തിന്റെ വാസ്തവം

ചിത്രത്തിലുള്ള വിദ്യാര്‍ത്ഥിനി 23 കാരിയാണ്. ഷംഭാവി സിദ്ധിയെന്നാണ് പേര്. ഈ പെണ്‍കുട്ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. 43 കാരിയാണെന്നതും ജെഎന്‍യുവില്‍ പഠിക്കാന്‍ തക്ക പ്രായമുള്ള മകളുണ്ടെന്നതും അടിസ്ഥാന രഹിതമാണ്. സീ ന്യൂസിന്റെ ഷോയായ ഡിഎന്‍എ അനാലിസിസില്‍ നവംബര്‍ 15 ന് ജെഎന്‍യു സമരമായിരുന്നു ചര്‍ച്ചാ വിഷയം. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്ന സീ ന്യൂസ് പ്രതിനിധികളോട് വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറിയെന്ന വാദമുയര്‍ത്തിയായിരുന്നു ചര്‍ച്ച. ഇതിനിടെ, പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിക്കുന്നുമുണ്ട്. ഇവിടെ വെച്ച് സ്‌ക്രീന്‍ ഷോട്ട് എടുത്താണ് പ്രചരിപ്പിച്ചത്. വ്യാജ പോസ്റ്റിലെ ചിത്രത്തിലുള്ളത് താന്‍ തന്നെയാണെന്ന് ഷംഭാവി സിദ്ധി പ്രമുഖ ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവിനോട് സ്ഥിരീകരിച്ചു. സമരത്തിനെതിരായി നിലപാടെടുത്ത ചില മാധ്യമങ്ങള്‍ക്കെതിരെ താന്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ജെഎന്‍യു സമരത്തെ പരിഹസിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു വ്യാജ പ്രചരണം. 43 വയസ്സുള്ള സ്ത്രീയൊക്കെയാണ് സമരത്തിലുള്ളതെന്നും അവരുടെ മകളും പഠിക്കുന്നുവെന്നും തെറ്റിദ്ധാരണപരത്തുകയായിരുന്നു തല്‍പ്പര കക്ഷികള്‍.

Fact Check : ‘ജെഎന്‍യു സമരത്തിലുള്ള ഈ മാഡത്തിന് 43 വയസ്സായി, മകളും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണ്’; പ്രചരണം വ്യാജം 
Fact Check : അത് വ്യാജം; വെളിച്ചെണ്ണ കൊണ്ട് ഡങ്കിപ്പനി ബാധ തടയാനാവില്ല 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in