Fact Check : പാരസെറ്റമോളിലെന്നല്ല, വരണ്ട ടാബ്‌ലെറ്റുകളില്‍ വൈറസ് ജീവിക്കില്ല 

Fact Check : പാരസെറ്റമോളിലെന്നല്ല, വരണ്ട ടാബ്‌ലെറ്റുകളില്‍ വൈറസ് ജീവിക്കില്ല 

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

അടിയന്തര മുന്നറിയിപ്പ് !

'P/500 എന്നെഴുതിയ പാരസെറ്റമോള്‍ വാങ്ങാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. പുതിയതും നല്ല വെളുപ്പിലും തിളങ്ങുന്നതുമായ ഈ പാരസെറ്റമോളില്‍ 'മാചുപോ വൈറസ്' അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസുകളില്‍ ഒന്നാണ്. ഇതിന്റെ മരണനിരക്ക് വളരെ കൂടുതലുമാണ്. കുടുംബാംഗങ്ങളടക്കം നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേരിലേക്കും ഈ സന്ദേശം എത്തിച്ച് അവരുടെ ജീവന്‍ രക്ഷിക്കൂ. എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണ്. മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക'. പാരസെറ്റമോള്‍ P-500 ഗുളികയുടെ ചിത്രം സഹിതം ഇംഗ്ലീഷിലുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു.

Fact Check : പാരസെറ്റമോളിലെന്നല്ല, വരണ്ട ടാബ്‌ലെറ്റുകളില്‍ വൈറസ് ജീവിക്കില്ല 
FACT CHECK : നൗഷാദ് തന്റെ പുതിയ കട അടച്ചുപൂട്ടുന്നുവെന്നത് വ്യാജ പ്രചരണം

പ്രചരണത്തിന്റെ വാസ്തവം

പാരസെറ്റമോളിനെതിരെ വ്യാജ പ്രചരണമാണ് അരങ്ങേറുന്നത്. പാരസെറ്റമോളിലെന്നല്ല വരണ്ട സ്വഭാവമുള്ള ടാബ്‌ലെറ്റുകളിലൊന്നും വൈറസിന് ജീവിക്കാന്‍ കഴിയില്ല. താരതമ്യേന സുരക്ഷിതമാണ് ഈ ഗുളിക. പാരസെറ്റമോളിന് അതീവ അപകടകാരിയായ വൈറസിനെ വഹിക്കുകയല്ല ജോലിയെന്ന് ഡോ. ഷിംന അസീസ് വ്യക്തമാക്കുന്നു. മാരകരോഗമോ കടുത്ത പാര്‍ശ്വഫലങ്ങളോ ഉണ്ടാക്കാത്തതാണ്‌ പാരസെറ്റമോള്‍. പനിക്കെതിരെയും വേദനക്കെതിരെയും പ്രവര്‍ത്തിക്കുന്നതാണ് ഈ ഗുളികയെന്നും അവര്‍ വിശദീകരിക്കുന്നു. വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ് അവരുടെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Fact Check : പാരസെറ്റമോളിലെന്നല്ല, വരണ്ട ടാബ്‌ലെറ്റുകളില്‍ വൈറസ് ജീവിക്കില്ല 
Factcheck: കോള്‍ ഇന്ത്യയില്‍ 88585 ഒഴിവുകളെന്നത് തട്ടിപ്പ്, പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനം 

ഡോ. ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലി...അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ല. Antipyretic (പനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവര്‍ത്തിക്കുന്നത്) ആണ് പാരസെറ്റമോള്‍.

സാരമായ പാര്‍ശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയന്‍ മെസേജുകള്‍ ഇല്ലാതാക്കുന്നത് വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്ക് പനിക്കുമ്പോള്‍ വരെ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്.ഈ മെസേജിന്റെ മലയാളം വേര്‍ഷനിലെ 'അപകടമായീടും' വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല...എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്ധന് മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാന്‍ പോലുമറിയില്ല.

എന്നിട്ടും 'Dolo കുഴപ്പമുണ്ടോ...Panadol കുഴപ്പമുണ്ടോ...Calpol കുഴപ്പമുണ്ടോ' എന്നൊക്കെ മെസേജുകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു.അതായത്, ഈ ബ്രാന്‍ഡ് പ്രശ്നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങള്‍.അക്ഷരങ്ങളോ സാരാംശമോ പ്രശ്നമല്ല...പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാന്‍ ഒരാളുമില്ല....ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികള്‍ക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം.

ഡോക്ടര്‍മാര്‍ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇത്ര വായിക്കപ്പെടുന്നില്ല...ഇത്തരം കുറിപ്പുകള്‍ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു.ഈ ഒരു സാധനം കൊണ്ട് വാട്ട്സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു... ചോദ്യത്തോട് ചോദ്യം.വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കില്‍ ഒന്നിലേറെ പേര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുമ്പോള്‍, വിശേഷബുദ്ധി എന്നൊന്ന് നമ്മള്‍ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ് ?

logo
The Cue
www.thecue.in