അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ മുഖ്യമന്ത്രി പോരാളി ഷാജിയെന്നു വിശേഷിപ്പിച്ചുവെന്ന പ്രചരണം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചായിരുന്നു പ്രചരണം.
വെള്ളിയാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു സ്വാമി അഗ്നിവേശ് അന്തരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച വാര്‍ത്തയാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്.
'സ്വാമി അഗ്നിവേശ് സാമൂഹ്യനീതിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി: മുഖ്യമന്ത്രി', എന്നതായിരുന്നു യഥാര്‍ത്ഥ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ ഈ തലക്കെട്ടിനൊപ്പം 'ഷാജി' എന്ന് കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്തായിരുന്നു പ്രചരണം. രണ്ട് വാക്കും രണ്ട് ഫോണ്ടാണെന്ന് വ്യാജപ്രചരണത്തിന് ഉപയോഗിച്ച സ്‌ക്രീന്‍ ഷോട്ടില്‍ നിന്നുതന്നെ വ്യക്തമാകും. പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസും വ്യക്തമാക്കിയിട്ടുണ്ട്.