രാജ്യത്ത് 2000 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തിയെന്ന് വ്യാജപ്രചരണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടിന്റെ അച്ചടിയും വിതരണവും നിര്‍ത്തിയെന്നും, എ.ടി.എമ്മുകളില്‍ ഉള്‍പ്പടെ നോട്ടുകള്‍ ലഭ്യമല്ലെന്നുമായിരുന്നു പ്രചരണം.
100, 200, 500 നോട്ടുകള്‍ മാത്രമാണ് എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്നതെന്നും ഹിന്ദിയിലുള്ള പത്രവാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന സന്ദേശങ്ങളില്‍ അവകാശപ്പെടുന്നുണ്ട്. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2000 രൂപ നോട്ടുകളുടെ പ്രചരണം ആര്‍.ബി.ഐ നിര്‍ത്തിയിട്ടില്ലെന്നും, പ്രചരണം വാസ്തവ വിരുദ്ധമാണെന്നും, ആര്‍.ബി.ഐയെ ഉദ്ധരിച്ച് പി.ഐ.ബി ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി.