കെവിന്‍ വധക്കേസ്,കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല 

കെവിന്‍ വധക്കേസ്,കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല 

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല
Published on

കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍.

2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സില്‍ കൊല്ലപ്പെട്ടു.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു.

പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

സംഘം തട്ടിക്കൊണ്ടു പോയത് സംബന്ധിച്ച പരാതിയുമായി കെവിന്റെ ബന്ധുക്കള്‍ എത്തിയിട്ടും ഗാന്ധിനഗര്‍ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്നു.

മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു.

കെവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത് അതിന് ശേഷം.

ഇതര മതവിഭാഗത്തില്‍പെട്ട നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമാനക്കൊല.

ചാലിയേക്കരയില്‍ വെച്ച് കെവിന്‍ രക്ഷപ്പെട്ടെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

കെവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

കെവിന്‍ വധക്കേസ്,കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല 
കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനടക്കം 4 പേരെ വെറുതെവിട്ടു   

മനസ്സുതുറന്ന് നീനു

കെവിന്‍ നീനുവിനെ പരിചയപ്പെടുന്നത് 2017 ഓഗസ്ത് 27ന്.

സൗഹൃദം പ്രണയമായി മാറി.

മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ അടുപ്പം കുറവായിരുന്നെന്ന് നീനു.

ഹോസ്റ്റലിലും ബന്ധുവീടുകളിലുമായിരുന്നു താമസം.

നാഗമ്പടത്തെ തീര്‍ത്ഥാടന കേന്ദ്രത്തിലാണ് കെവിനൊപ്പം അവസാനമായി പോയത്.

കെവിന്‍ കൊല്ലപ്പെടുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നടപടി പൂര്‍ത്തിയാക്കുന്നതിനിടയില്‍.

പഠനം പൂര്‍ത്തിയാക്കി ജോലി നേടും.

കെവിന്റെ രക്ഷിതാക്കളെ സംരക്ഷിക്കും.

പ്രോസിക്യൂഷന്‍ കേസ്

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പ്രതികള്‍

നിയാസ്‌മോന്‍, ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ്

സാക്ഷികള്‍ 176

പ്രമാണങ്ങള്‍ 170

പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍

നരഹത്യ ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിരുന്നു

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജു , പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ കേസിലെ സാക്ഷികളാണ്.

കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ പ്രതികളെ സഹായിച്ചുവെന്ന് ഇവര്‍ക്കെതിരെ കേസ്.

സാനു ചാക്കോയില്‍ നിന്ന് 2000 രൂപ ബിജു കൈക്കൂലി വാങ്ങിയെന്നും വിഹിതം ജീപ്പ് ഡ്രൈവര്‍ക്ക് നല്‍കിയെന്നുമായിരുന്നു ആരോപണം. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി.

ബിജുവിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനും അജയകുമാറിന്റെ ആനുകൂല്യം നിഷേധിക്കാനും നടപടി.

കെവിന്‍ വധക്കേസ്,കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല 
കെവിന്‍ വധം, വിവാദത്തിന് പിന്നാലെ എസ് ഐക്കെതിരെ നടപടി, പരാതിയുമായി മുന്നോട്ടെന്ന് കുടുംബം 

കേസിലെ കോടതി നടപടികള്‍

വിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

കെവിന്‍ വധം ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിലാക്കാന്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വിചാരണ തുടങ്ങുന്നതിന് മുമ്പ് ദുരഭിമാന കൊലയാണോയെന്ന് പറയാനാകില്ലെന്ന്‌ കോടതി

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുമെന്ന് കോടതി .

ഫെബ്രുവരി 14ന് വാദം തുടങ്ങി

പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഇങ്ങനെ

കെവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍

കെവിനോടുള്ള വിരോധത്തിന് കാരണം നീനുവിനെ വിവാഹം കഴിച്ചതെന്നും വാദം.

സാനു ചാക്കോവിന്റെ സംഘത്തിന്റെയും ഉദ്ദേശം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍.

കെവിന്‍ മുങ്ങി മരിച്ചതല്ല, മുക്കിക്കൊന്നതിന് സാഹചര്യത്തെളിവുകള്‍.

കെവിന് നീന്തല്‍ അറിയാം. അതുകൊണ്ട്‌ തന്നെ ചാലിയക്കര പുഴയിലെ അരയ്‌ക്കൊപ്പമുള്ള വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ സാധ്യതയില്ല.

കാറില്‍ നിന്ന് രക്ഷപ്പെട്ട കെവിനെ പ്രതികള്‍ പിന്തുടരുകയും മുങ്ങിമരിക്കുന്നത് വരെ കാത്തുനില്‍ക്കുകയും ചെയ്തു.

കൊലപാതക തുല്യമായ മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അവനെ കൊല്ലാം.ഞാന്‍ ചെയ്‌തോളാം എന്നും കെവിന്‍ തീര്‍ന്നു എന്നുമുള്ള സന്ദേശം സാനു സുഹൃത്തിന് അയച്ചു.

കെവിന്‍ വധക്കേസ്,കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല 
‘കെവിന്‍ മരിച്ചു, അനീഷിനെ വെറുതെ വിടുകയാണ്‌ ; ഷാനു വിളിച്ചുപറഞ്ഞെന്ന് സുഹൃത്തിന്റെ നിര്‍ണ്ണായക മൊഴി

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കെതിരെ കേസ്

2 പ്രതികള്‍ 6 മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി

7 പ്രതികള്‍ക്ക് കേസില്‍ ജാമ്യം നല്‍കിയില്ല

വിചാരണാ വേളയില്‍ സാക്ഷിയെ മര്‍ദ്ദിച്ചതായി ഇവര്‍ക്കെതിരെ കേസുണ്ടായതോടെ ജാമ്യം റദ്ദാക്കി

കേസില്‍ ആകെ 113 സാക്ഷികളെ വിസ്തരിച്ചു

വിചാരണവേളയില്‍ 6 സാക്ഷികള്‍ കൂറുമാറി

രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ടു

10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കേസില്‍ 10 പ്രതികള്‍ കുറ്റക്കാരെന്ന് ഓഗസ്റ്റ് 22 ന്‌ കോടതി വിധി

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ അടക്കം നാലുപേരെ വെറുതെ വിട്ടു.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ,നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്‌.

കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍,ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്.

കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.

logo
The Cue
www.thecue.in