വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 

വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 

Published on

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ അസമില്‍ വഴിയാധാരമാകുന്നത് 19.06 ലക്ഷം പേര്‍. 3.11 കോടി പേര്‍ മാത്രമാണ് എന്‍ആര്‍സി പട്ടികയില്‍ ഇടം പിടിച്ചത്. nrcassam.nic.in എന്ന വെബ്‌സൈറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.

എന്താണ് അസം പൗരത്വ രജിസ്റ്റര്‍ ?

1971 മാര്‍ച്ച് 24 ന് അര്‍ധരാത്രിക്ക് മുന്‍പ് തങ്ങളോ പൂര്‍വികരോ ഇന്ത്യയില്‍ ജീവിച്ചവരാണെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തിയുള്ളതാണ് അസം പൗരത്വ പട്ടിക. പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഭൂമി ഉടമസ്ഥാവകാശരേഖ തുടങ്ങി 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്ക് മുന്‍പുള്ളവ കൈവശമുള്ളവരെ മാത്രമേ പൗരന്‍മാരായി അംഗീകരിച്ചിട്ടുള്ളൂ. മനുഷ്യത്വപരമായ പരിഗണനകളോ സാക്ഷ്യപത്രങ്ങളോയെന്നും പരിഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയത്. എന്‍ആര്‍സി പുതുക്കി പ്രസിദ്ധീകരിക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 
സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 

പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിലേക്ക് നയിച്ചത് ?

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പൗരത്വ പട്ടിക പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979 ല്‍ അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം തുടങ്ങി. സമരം ആറുവര്‍ഷം നീണ്ടു. 1985 ഓഗസ്റ്റ് 15 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ചര്‍ച്ചയിലെ ധാരണകളെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ഇതിന് ശേഷം, സര്‍ക്കാര്‍ പട്ടികയില്‍ പേരില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2009 ല്‍ അസം പബ്ലിക് വര്‍ക്‌സ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. 2013 ല്‍ എന്‍ആര്‍സി പുതുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയുമായിരുന്നു.

വിവാദമായ കരട് പട്ടിക

41 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടായിരുന്നു 2018 ജൂലൈ 30 ല്‍ പുറത്തിറക്കിയ കരടുപട്ടിക. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 പേര്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടം നേടാനായത്. ശേഷം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ പട്ടിക.

വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 
‘രാഹുലിന്റെ ഫോട്ടോ മാറ്റിയില്ലെങ്കില്‍ വീട് തരില്ല’; ലൈഫ് മിഷന്‍ അപേക്ഷകനെ ഭീഷണിപ്പെടുത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി സത്യന്‍

‘ഇത്രയും പേരെ പുറത്താക്കാനായിരുന്നില്ല നിയമ നടപടി’

പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നിയമ പോരാട്ടത്തിന് ആസം പബ്ലിക് വര്‍ക്‌സ് എന്ന എന്‍ജിഒയുടെ മുന്നില്‍ നിന്നത് പ്രദീപ് കുമാര്‍ ഭുയന്‍ എന്നയാളാണ്. ഇദ്ദേഹമാണ് സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇത്രയും പേരെ പുറത്താക്കാനായിരുന്നില്ല നിയമനടപടിയെന്ന് 84 കാരനായ ഭുയന്‍ പറയുന്നു. പക്ഷേ അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

സാവകാശം 4 മാസം മാത്രം

അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ നാല് മാസത്തെ സാവകാശമേയുള്ളൂ. ആറുമാസത്തിനകം ഇതില്‍ തീര്‍പ്പുകല്‍പ്പിക്കണം. ഇക്കാലയളവിനുള്ളില്‍ ഇവര്‍ തെളിവുകള്‍ നിരത്തി പൗരത്വം സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമ സഹായം സര്‍ക്കാര്‍ നല്‍കും.

വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 
‘ആള്‍ക്കൂട്ട കൊല സ്വാഭാവികം’; മുസ്ലീംകളും ദളിതരും ആദിവാസികളും കുറ്റകൃത്യവാസന കൂടുതലുള്ളവരെന്ന് രാജ്യത്തെ പൊലീസുകാര്‍ക്കിടയില്‍ ധാരണ

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത് എതിര്‍പ്പ് മറികടന്ന്

മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബില്‍ ലോക്‌സഭ ജനുവരിയില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്ക് മാത്രമായിരുന്നു ഇതിന്റെ ആനുകൂല്യം. ബംഗ്ലാദേശ് സ്വതന്ത്രമായ ഇന്ത്യ പാക് വിഭജന കാലത്തും ബംഗ്ലാദേശ് രൂപീകരണത്തിന് തൊട്ടുമുന്‍പും ലക്ഷണക്കിനാളുകള്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്ന് അസമിലേക്ക് കുടിയേറിയിരുന്നു. ഇന്ത്യ-പാക് വിഭജന സമയത്ത് പഞ്ചാബ് അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയവര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറി. എന്നാല്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്നുള്ളവരിലേറെയും അസമില്‍ നിലയുറപ്പിക്കുകയായിരുന്നു.

logo
The Cue
www.thecue.in