ടണ്‍ കണക്കിന് മുടിയാണ് ; കടലിലെ എണ്ണ മലിനീകരണം ചെറുക്കാനാണ്

ടണ്‍ കണക്കിന് മുടിയാണ് ; കടലിലെ എണ്ണ മലിനീകരണം ചെറുക്കാനാണ്
Published on

ഫ്രാന്‍സിലെ ബ്രിഗ്നോള്‍സില്‍ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്നത് 40 ടണ്‍ മുടിയാണ്. രാജ്യത്തിന് അകത്തും പുറത്തു നിന്നുമുള്ള വിവിധ സലൂണുകളില്‍ നിന്നായി എത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഒരു നവീന പദ്ധതിയുടെ സാക്ഷാത്കാരത്തിനായാണ് ഇവ ശേഖരിച്ചിരിക്കുന്നത്. കടലിലെ എണ്ണ മലിനീകരണത്തെ ചെറുക്കാനുള്ള പദ്ധതിയ്ക്കായാണിത്. മുടി നൈലോണ്‍ ഉറകളില്‍ നിറച്ച് ട്യൂബുകളാക്കിയശേഷം കടല്‍വെള്ളത്തില്‍ ഒഴുക്കിവിടും. മുടി കൊഴുപ്പും ഹൈഡ്രോകാര്‍ബണുകളും വലിച്ചെടുക്കുന്നതാണ്‌. ഇതുമൂലം ജലത്തിലുള്ള എണ്ണയെ ഈ ട്യൂബുകള്‍ക്ക് വലിച്ചെടുക്കാനാകുമെന്ന് പദ്ധതിയുടെ സ്ഥാപകന്‍ തിയറി ഗ്രാസ് പറയുന്നു.

ടണ്‍ കണക്കിന് മുടിയാണ് ; കടലിലെ എണ്ണ മലിനീകരണം ചെറുക്കാനാണ്
വികസനത്തിനായി പച്ചപ്പിന് കോടാലിവെയ്ക്കില്ല; 1285 മരങ്ങള്‍ പിഴുതെടുത്ത് സംരക്ഷിക്കും 

പദ്ധതിയുടെ പരീക്ഷണം വിജയകരമായിരുന്നു. മലിനീകരണ നിയന്ത്രണ വിഭാഗത്തില്‍ നിന്നും തൊഴില്‍ വകുപ്പില്‍ നിന്നുമുള്ള ഔദ്യോഗിക പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ് തിയറി ഗ്രാസ്. അംഗീകാരം ലഭിച്ചാലുടന്‍ വ്യാവസായികാടിസ്ഥാനത്തില്‍ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. ഫെയര്‍ ഹെയര്‍ഡ്രസ്സേര്‍സ് എന്നാണ് പദ്ധതിയുടെ പേര്. അടിസ്ഥാനപരമായി ഗ്രാസ് ഹെയര്‍ഡ്രസ്സറുമാണ്. ഇത്തരത്തില്‍ കടല്‍മലിനീകരണത്തെ നേരിടാനാകുമെന്ന് ഗ്രാസ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു മുഴം നീളമുള്ള മുടി ട്യൂബുകള്‍ പത്തര ഡോളറിനാണ് ലഭ്യമാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. കടലില്‍ വന്‍ തോതില്‍ എണ്ണ തൂവുന്ന സാഹചര്യങ്ങളിലും അല്ലാതെ പരക്കുന്ന സാഹചര്യങ്ങളിലും ട്യൂബുകള്‍ നിക്ഷേപിച്ച് മലിനീകരണത്തെ ചെറുക്കാം. ഇവ കഴുകി പിഴിഞ്ഞ് പത്ത് പ്രാവശ്യം വരെ വീണ്ടും ഉപയോഗിക്കുകയും ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എണ്ണ പരക്കുന്നതും അടിയുന്നതുമായ സാഹചര്യങ്ങളില്‍ തുറമുഖങ്ങളില്‍ ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in