79 ശതമാനം പക്ഷികള്‍ വംശനാശഭീഷണിയില്‍; ദേശാടന പക്ഷികളും കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

79 ശതമാനം പക്ഷികള്‍ വംശനാശഭീഷണിയില്‍; ദേശാടന പക്ഷികളും കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
Published on

ഇന്ത്യയിലെ 79 ശതമാനം പക്ഷികളും വംശനാശ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. 101 ഇനം പക്ഷികള്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഉള്ളത്. 867 ഇന്ത്യന്‍ പക്ഷികളെ നിരീക്ഷിച്ചതില്‍ നിന്നാണ് 79 ശതമാനവും വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്.

79 ശതമാനം പക്ഷികള്‍ വംശനാശഭീഷണിയില്‍; ദേശാടന പക്ഷികളും കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
ആറ്‌ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും ; ജാഗ്രതാ നിര്‍ദേശം 

സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേഡ് റിപ്പോര്‍ട്ട് 2020യിലാണ് ഇക്കാര്യമുള്ളത്. ദേശാടനപക്ഷികളുടെ എണ്ണവും കുറഞ്ഞു വരുന്നുണ്ട്. മയിലുകളുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുരുവികളുടെ എണ്ണം നഗരപ്രദേശങ്ങളില്‍ കുറഞ്ഞു വരുന്നു. ഗ്രാമീണ മേഖലയില്‍ കൂടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആറ് മെട്രോ സിറ്റികളില്‍ പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു. ബംഗളൂരു, ചെന്നൈ, ദില്ലി, ഹൈദ്രബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

പത്ത് ഗവേഷക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലിം അലി സെന്റര്‍, ആശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് സര്‍വ്വേയില്‍ സഹകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in