പുറത്തുവരുന്നത് ഗവര്‍ണറുടെ രാഷ്ട്രീയം

Pramod Raman
Pramod Raman
Published on

കൈരളിയേയും മീഡിയാ വണ്ണിനേയും ഗവര്‍ണ്ണര്‍ കേഡര്‍ ചാനലുകള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറക്കി വിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന, കേഡര്‍ എന്ന് വിളിക്കാവുന്ന ചാനലുകള്‍ കേരളത്തില്‍ വേറേയുമുണ്ട്. അവരെയൊന്നും അദ്ദേഹം അങ്ങനെ വിളിക്കുന്നില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഗവര്‍ണ്ണറുടെ രാഷ്ട്രീയമാണ് പുറത്ത് വരുന്നത്. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയായത് കൊണ്ട് മുഖ്യമന്ത്രിയെ കാണുന്നത് പോലെ തന്നെയാണ് മാധ്യമങ്ങള്‍ ഗവര്‍ഡണ്ണറേയും കാണുന്നത്. അദ്ദേഹം പറയാന്‍ സന്നദ്ധമാകുമ്പോള്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മാത്രം.

ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അത് ശക്തമായൊരു സന്ദേശം നല്‍കാന്‍ സഹായകരമാണ്. മറ്റു ചാനലുകള്‍ക്ക് ആ സമയത്ത് പെട്ടെന്നൊരു തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തത് കൊണ്ടാണ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങാന്‍ കഴിയാതിരുന്നത്. എന്നിരുന്നാലും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ പിന്തുണയാണ് ലഭിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമങ്ങള്‍ ഞങ്ങളെ ഇറക്കിവിട്ടതിനെ കുറിച്ച് ഗവര്‍ണ്ണറോട് ആരായുകയും അത് ബ്രേക്കിംഗ് ന്യൂസായി നല്‍കുകയുമുണ്ടായി. അതുപോലെ കെ.യു.ഡബ്ലിയു.ജെ പ്രതിഷേധിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനല്‍ മാനേജ്മെന്റിന്റെ കൂട്ടായ്മയായ കേരളാ ടെലിവിഷന്‍ ഫെഡറേഷനും വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധമറിയിച്ചിട്ടുണ്ട്

(ദ ക്യു പ്രതിനിധിയോട് പ്രമോദ് രാമന്‍ സംസാരിച്ചത് )

Related Stories

No stories found.
logo
The Cue
www.thecue.in