കറുത്ത സ്ത്രീകളെ നായികാപദവിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല മലയാള സിനിമക്ക്. കറുത്ത നിറമുള്ള സ്ത്രീകളെ പ്രണയിക്കുന്നത് പോലും അപമാനകരമെന്ന് പറയുന്നുണ്ട്.
1800 മുതല്‍ 1958 വരെ കോളോണിയല്‍ രാജ്യങ്ങളില്‍ ചില പ്രത്യേക എക്‌സിബിഷന്‍ നടന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പ്രത്യേകത എന്തെന്നാല്‍ ആ എക്‌സിബിഷനിലെ പ്രദര്‍ശന വസ്തു മനുഷ്യരായിരുന്നു എന്നതാണ്. കറുത്ത ആദിവാസി മനുഷ്യര്‍. സിനിമകള്‍ക്ക് മുമ്പ് വെസ്റ്റേണ്‍ രാജ്യങ്ങളിലെ വെളുത്ത മനുഷ്യര്‍ ഏറെ ആസ്വദിച്ചിരുന്ന പ്രദര്‍ശനം അറിയപ്പെടുന്നത് ഹൂമന്‍ സൂ എന്നാണ്. കറുത്ത മനുഷ്യരെ മൃഗശാലയിലെ മൃഗങ്ങളെ പോലെ കൂട്ടിനുള്ളില്‍ പൂട്ടിയിട്ട്, അതിനിപ്പുറം വെളുത്ത മനുഷ്യര്‍ ആസ്വാദനം നടത്തുന്നു. വംശീയതയുടെയും അസമത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണം. ലോകം മുഴുവന്‍ നിയന്ത്രിച്ച വൈറ്റ് സുപ്രീമസി അഥവാ വെളുപ്പിന്റെ ആധിപത്യം കറുത്ത മനുഷ്യരെ, ആദിവാസികളെ,പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ അടിമത്വത്തിന്റെ പ്രദര്‍ശന ശാലകളിലെ , അനീതിയുടെ കൂര്‍ത്ത ഇരുമ്പാണികള്‍ നിറഞ്ഞ കൂടുകളില്‍ കാഴ്ചവസ്തുക്കളാക്കിയിരുന്നു.
കറുത്തമനുഷ്യരുടെ, ആദിവാസികളുടെ ശരീരങ്ങള്‍ വെളുത്തവന് വിനോദത്തിനു വേണ്ടി നിര്‍മ്മിക്കുന്ന സംസ്‌കാരം കേവലം ഹൂമന്‍ സൂ എന്നതിന്റെ അവസാനത്തോടൊപ്പം അവസാനിച്ചെന്നു കരുതരുത്.അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.അതിപ്പോഴും സിനിമകളിലൂടെ, ടെലിവിഷന്‍ ചാനലുകളിലെ വിനോദ് പരിപാടികളിലൂടെ, പോപ്പുലര്‍ കള്‍ച്ചറിലൂടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
മലയാള സിനിമകളിലും ടെലിവിഷന്‍ വിനോദപരിപാടികളിലും ആദിവാസി മനുഷ്യരുടെ ശരീരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇതേ പൊതുബോധത്തിലാണ്.
കറുപ്പ് കാമത്തിന്റെ തീവ്രതയെയും. ഇങ്ങനെ വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന ആദിവാസി ശരീരത്തിന് പൊതുവായ ഒരു വശമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആദിവാസി ശരീരങ്ങള്‍ ഹാസ്യത്തിന്റെ സൂചകങ്ങളായിട്ടാണ് മലയാളസിനിമയും വിനോദസംസ്‌കാരവും അവതരിപ്പിക്കുന്നത്. അട്ടപ്പാടി എന്ന ആദിവാസി മനുഷ്യരുടെ സ്ഥലനാമം പോലും ഹാസ്യമരുന്നാണ് മലയാള സിനിമയില്‍. ബാംബൂ ബോയ്‌സ് എന്ന സിനിമ ആദിവാസി മനുഷ്യരോടുള്ള വംശീയതയാല്‍ പൂര്‍ണമായും നിര്‍മ്മിച്ചതാണ്. വംശീയതയെ ഹാസ്യത്തിന്റെ മറയിലൂടെ കടത്തിവിട്ടിരിക്കുകയാണ് ആ സിനിമ.
കേവലം ഒരു ഉദാഹരണം മാത്രമാണ് ആ സിനിമയെങ്കില്‍, പിന്നീട് ആദിവാസി ശരീരങ്ങള്‍, ആദിവാസികളെന്നാല്‍ ഇപ്പോഴും മരത്തോലോ, മൃഗത്തോലോ, ഇലച്ചാര്‍ത്തോ ധരിക്കുന്നവരായിട്ടാണ് ഇതേപോലുള്ള 'തമാശ 'സിനിമകളില്‍ അവതരിപ്പിക്കുന്നത്. ആഭിചാരക്രിയകള്‍, അന്ധവിശ്വാസങ്ങള്‍, തുടങ്ങിയവ ആദിവാസി സമൂഹത്തില്‍ മാത്രമുള്ളതാണെന്ന് പറഞ്ഞു വെക്കുന്നുണ്ട്. ഊരൂമൂപ്പന്‍ എന്ന പദവി വഹിക്കുന്നയാളിനെ എപ്പോഴും അവതരിപ്പിക്കുന്നത്, അമിത വാര്‍ദ്ധക്യം ബാധിച്ച,തലമുടി,മുഖരോമങ്ങള്‍ നീട്ടി വളര്‍ത്തിയ, കൈയില്‍ ഏതെങ്കിലും പക്ഷിയുടെയോ മൃഗത്തിന്റെയോ മുഖം ഘടിപ്പിച്ച ദണ്ഡുമുള്ളതായിട്ടാണ്.
ആദിവാസി മനുഷ്യരുടെ ലൈംഗികത, പ്രണയം എന്നിവ വളരെ കൗതുകകരമായ സംഭവമായിട്ടാണ് സിനിമ അടയാളപ്പെടുത്തുന്നത്. ആ ശരീരത്തിന്റെ അടയാളപ്പെടുത്തലില്‍ തന്നെ സവര്‍ണ്ണതയുടെ ചിന്തകളുണ്ട്. ആദിവാസി സമൂഹങ്ങളെ അവതരിപ്പിക്കുന്ന ഭൂരിഭാഗം സിനിമകളിലും കാമാന്ധരായ സ്ത്രീകളെയാണ് അവതരിപ്പിക്കുന്നത്. മാംസളശരീരമുള്ള സ്ത്രീകള്‍,എന്നാല്‍ മെലിഞ്ഞ, മനുഷ്യരെ പരിഗണിക്കാറില്ല
നാട്ടില്‍ നിന്നും എത്തുന്ന വെളുത്തനായകനോട്, കാമവും പ്രേമവും തോന്നുന്നു സ്ത്രീകള്‍. വെളുപ്പെന്നത് കാമത്തിന്റെ പരിശുദ്ധ രൂപമായി അവതരിപ്പിക്കുന്നു.
കറുപ്പ് കാമത്തിന്റെ തീവ്രതയെയും. ഇങ്ങനെ വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന ആദിവാസി ശരീരത്തിന് പൊതുവായ ഒരു വശമാണ് ചിത്രീകരിച്ചിരിക്കുന്നത്.
മലയാള സമൂഹത്തില്‍ വംശീയത വര്‍ണ്ണവെറി ജാതീയത എന്നിവ പടര്‍ത്തുന്നതില്‍ സിനിമ,സീരിയല്‍ മറ്റ് വിനോദപരിപാടികള്‍ എന്നതിന് മുഖ്യ പങ്കുണ്ട്.
അയ്യപ്പനും കോശിയും എന്ന സിനിമ സമീപകാലത്ത് കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീ ശരീരത്തെ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടിവിടെ.
അങ്ങനെ ഒരു കൂട്ടം 'കാടന്‍' നിയമങ്ങളുടെ, കേന്ദ്രമാണ് ആദിവാസി സമൂഹം എന്ന് പറയുന്നുണ്ട്. തമാശ പരിപാടികളിലെ പരിശോധിച്ചാല്‍ ചിരി ഉത്പാദനം നടത്തുന്ന,പരിഹാസ കഥാപാത്രങ്ങളാണ് ആദിവാസി ശരീരങ്ങള്‍. അതുകൊണ്ടാണ് അവര്‍ക്ക് യാതൊരു ധാര്‍മ്മിക ബോധവുമില്ലാതെ, ആ മനുഷ്യജീവിതങ്ങളെ കോമാളീകരിച്ചുകൊണ്ട്, അവരുടെ രൂപ സാദൃശ്യമുള്ളവരെ നോക്കി ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എപ്പിസോഡ് റേറ്റിംഗ് ഉയര്‍ത്താന്‍ മടിയില്ലാത്തത്.
ഒറ്റ നോട്ടത്തില്‍ നിരുപദ്രവകരമായ വാക്കുകളോ, പദപ്രയോഗങ്ങളോ പിന്നീട് ചിന്തിക്കുമ്പോള്‍ മനുഷ്യവിരുദ്ധമാകുന്നുണ്ട്. പുതിയകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം വലത് ആശയങ്ങളെ അപ്രത്യക്ഷമാകുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ സംഘടിക്കുന്ന സമയത്തും മലയാള ദൃശ്യ സംസ്‌കാരം വര്‍ണ്ണവെറിയും വംശീയതയും മൃദുവായി വളര്‍ത്തുകയാണ്.
വംശീയത,വര്‍ണ്ണവെറി എന്നത് ആഫ്രിക്കയിലോ, അമേരിക്കയിലോ, യൂറോപ്പിലോ മാത്രം നിലനില്‍ക്കുന്നതായാണ് മലയാള പൊതു ബോധം. മലയാള സിനിമകളില്‍ കറുപ്പിനെ അടയാളപ്പെടുത്തുന്നത് വളരെ കൗതുകകരമായാണ്. പ്രണയം സൂചിപ്പിക്കുന്ന രംഗങ്ങളില്‍ അതും നായകന്‍ കറുത്ത നിറമുള്ളയാളാണെങ്കില്‍ മാത്രം.
അതിലപ്പുറം കറുപ്പിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്താതെ മനപ്പൂര്‍വം മറന്നു പോവുകയാണ്.
കറുത്ത സ്ത്രീകളെ നായികാപദവിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല മലയാള സിനിമക്ക്. കറുത്ത നിറമുള്ള സ്ത്രീകളെ പ്രണയിക്കുന്നത് പോലും അപമാനകരമെന്ന് പറയുന്നുണ്ട്. കറുത്ത മേല്‍ജാതിക്കാരന്‍ പോലും സാമൂഹിക പരിഗണന ലഭിക്കാത്ത സിനിമ പശ്ചാത്തലത്തില്‍ കറുത്ത ആദിവാസിക്ക് ലഭിക്കുന്ന പരിഗണന എത്ര മാത്രം ഹീനമാണെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. അത്ര മേല്‍ മനുഷ്യവിരുദ്ധതയാണ് ആദിവാസിക്ക് മേല്‍,കറുത്തവനുമേല്‍ സിനിമ എന്ന പോപ്പുലര്‍ കള്‍ച്ചറിലൂടെ ഉത്പാദനിപ്പിക്കുന്നത്.
സിനിമയില്‍ നിന്നും ടെലിവിഷന്‍ കള്‍ച്ചറിലേക്ക് വരുമ്പോള്‍ ആദിവാസി ശരീരത്തിന്റെ രാഷ്ട്രീയത്തിന് കാതലായ മാറ്റമുണ്ടാകുന്നില്ല. ആദിവാസി സ്ത്രീകള്‍ കേന്ദ്രീകഥാപാത്രങ്ങളായ സീരിയലില്‍ ബ്‌ളാക്ക് ഫിനിഷീംങിലൂടെയാണ് അഭിനേതാക്കള്‍ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു. സവര്‍ണ്ണനായ വെളുത്ത പുരുഷന്‍ കാടു കാണാന്‍ വന്നപ്പോള്‍ കന്യകയായ ആദിവാസി സ്ത്രീയില്‍ ജനിക്കുന്ന കുട്ടി. സ്ഥിരം മലയാള സിനിമ ക്‌ളീഷേ സീരിയലിലും.അതോടൊപ്പം അന്യ പുരുഷനൊപ്പം ഒരു രാത്രി കഴിഞ്ഞതിനാല്‍ ഊരുവിലക്ക് ഏറ്റുവാങ്ങുന്ന ആദിവാസി പെണ്‍കുട്ടിയും,അവളെ വിവാഹം ചെയ്യേണ്ട ഗതികേടുണ്ടാകുന്ന സവര്‍ണ്ണ പുരുഷന്‍.
അങ്ങനെ ഒരു കൂട്ടം 'കാടന്‍' നിയമങ്ങളുടെ, കേന്ദ്രമാണ് ആദിവാസി സമൂഹം എന്ന് പറയുന്നുണ്ട്. തമാശ പരിപാടികള്‍ പരിശോധിച്ചാല്‍ ചിരി ഉത്പാദനം നടത്തുന്ന,പരിഹാസ കഥാപാത്രങ്ങളാണ് ആദിവാസി ശരീരങ്ങള്‍. അതുകൊണ്ടാണ് അവര്‍ക്ക് യാതൊരു ധാര്‍മ്മിക ബോധവുമില്ലാതെ, ആ മനുഷ്യജീവിതങ്ങളെ കോമാളീകരിച്ചുകൊണ്ട്, അവരുടെ രൂപ സാദൃശ്യമുള്ളവരെ നോക്കി ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എപ്പിസോഡ് റേറ്റിംഗ് ഉയര്‍ത്താന്‍ മടിയില്ലാത്തത്.
സ്റ്റാര്‍ മാജിക്, കോമഡി സ്റ്റാര്‍സ് തുടങ്ങി പ്രധാന തമാശ പരിപാടികളിലെ ആദിവാസി സമൂഹങ്ങളെ വരക്കുന്ന വിധമിങ്ങനെയാണ്. സ്റ്റാര്‍ മാജിക്കിലെ വെളുത്ത പൗരുഷമുള്ളവനെന്നവര്‍ തന്നെ അഭിപ്രായം നടത്തുന്ന വ്യക്തിയെ കാട്ടിലേക്ക് മൂപ്പത്തി ക്ഷണിക്കുകയാണ്, അയാള്‍ക്ക് ഇറച്ചിക്കൊപ്പം കന്യകകളായ പെണ്‍കുട്ടികളൊടൊപ്പമുള്ള നീരാട്ട് ഓഫര്‍ ചെയ്യുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ മറ്റ് പുരുഷന്മാര്‍ തങ്ങളെയും ഒപ്പം കൊണ്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എളുപ്പം ലൈംഗികതക്ക് വിധേയപ്പെടുന്ന സ്ത്രീകളാണ് കാട്ടിലെ സ്ത്രീകള്‍ എന്ന് ആണധികാരത്തിന്റെ ആധിപത്യ ബോധനിര്‍മ്മിതിയാണിവിടെ.
അവരെ നോക്കി അപരിഷ്‌കൃതര്‍ എന്ന് വിളിച്ചു പറഞ്ഞ് ആധുനിക മനുഷ്യ ശരീരങ്ങള്‍ ആര്‍ത്ത് ചിരിച്ചു കൊണ്ട് സ്വീകരണമുറികളിലെ ടെലിവിഷനു മുമ്പില്‍ ഉന്മാദിയാവുകയാണ്. അത്രയും അപരിഷ്‌കൃതമായ, പ്രാകൃതമായ മനുഷ്യരെന്ന് പറയുമ്പോള്‍ അതെന്തുകൊണ്ടെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.
അയ്യപ്പനും കോശിയും എന്ന സിനിമ സമീപകാലത്ത് കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീ ശരീരത്തെ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടിവിടെ. പ്രതികരിക്കുന്ന ആദിവാസി എല്ലാം മാവോയിസ്റ്റ് ആയിരിക്കും എന്ന മിഥ്യാധാരണയെ പൊളിക്കുന്നിണ്ടിവിടെ.
സൂചിപ്പിക്കപ്പെടേണ്ട മറ്റൊന്ന്, നഞ്ചമ്മ എന്ന സ്ത്രീയോട് പൃഥ്വിരാജ് ആരാണെന്നും, സിനിമ ആരുടേതെന്നും വളരെ നിഷ്‌കളങ്കമായ ചോദ്യം ചോദിക്കുന്നുണ്ട്.
എന്നാല്‍ അതൊട്ടും നിസ്സാരമല്ല. ഓര്‍ഡിനറി സിനിമയില്‍ മുഖ്യ കഥാപാത്രം പറയുന്നുണ്ട് 'നസീര്‍ മരിച്ചതറിഞ്ഞിട്ടില്ലാത്ത മനുഷ്യരാണിവരൊക്കെ' എന്ന്, ഇതൊക്കെ നിഷ്‌കളങ്കമായി, തമാശയായി തള്ളിക്കളയാന്‍ പാടില്ല. അത് നിഷ്‌കളങ്കമായ വാക്കുകളല്ല കാരണം, നൂറ്റാണ്ടുകളായി പ്രാന്തവല്‍ക്കരിക്കപ്പെട്ടുകിടക്കുന്ന, അസമത്വത്തിന്റെ ചതുപ്പുകളില്‍ പുതയപ്പെട്ട ആദിവാസി ദളിത് കീഴാള മനുഷ്യരുടെ ദുരിതം പേറിയ നിത്യ ജീവിതങ്ങളെ അതിരുകള്‍ക്കിപ്പുറം നിന്നും വെറുപ്പിന്റെ പൊട്ടിച്ചിരികളുമായി വീക്ഷിക്കുന്ന സവര്‍ണ മനുഷ്യരെ കൂടുതല്‍ ഉത്പാദിപ്പിക്കുകയാണ് മലയാള ദൃശ്യ സംസ്‌കാരം.
മനുഷ്യരെന്ന പരിഗണന ലഭിക്കാത്ത പൂര്‍വികരെപ്പോലെ തന്നെ ഇന്നും ഓരോ ആദിവാസി മനുഷ്യനും ഓരോ കറുത്ത മനുഷ്യനും ഫ്‌ളോയിഡിനെ പോലെ ശ്വാസം മുട്ടി മരിക്കുന്നു. മധുവിനെപ്പോലെ എല്ലുകള്‍ നുറുങ്ങി മരിക്കുന്നു. പേരറിയാത്ത അനേകായിരം കറുത്ത മനുഷ്യ ശരീരങ്ങള്‍ ഈ ഭൂമിയില്‍ മരിക്കുമ്പോള്‍,അവരെ നോക്കി അപരിഷ്‌കൃതര്‍ എന്ന് വിളിച്ചു പറഞ്ഞ് ആധുനിക മനുഷ്യ ശരീരങ്ങള്‍ ആര്‍ത്ത് ചിരിച്ചു കൊണ്ട് സ്വീകരണമുറികളിലെ ടെലിവിഷനു മുമ്പില്‍ ഉന്മാദിയാവുകയാണ്. അത്രയും അപരിഷ്‌കൃതമായ, പ്രാകൃതമായ മനുഷ്യരെന്ന് പറയുമ്പോള്‍ അതെന്തുകൊണ്ടെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.
അതെന്താണെന്നറിയണമെങ്കില്‍, എവിടെയാണെന്നറിയണമെങ്കില്‍,നമ്മളാദ്യം ആ വേലിക്കരികിലെത്തിയിട്ട് നോക്കണം ഏതു വേലിയെന്ന് സംശയം തോന്നാം.
പണ്ട് മനുഷ്യരെ പ്രദര്‍ശനം നടത്തിയിടത്തുണ്ടായിരുന്ന, ചാപ്പ കുത്തി വില്‍പ്പന നടത്തിയ അടിമച്ചന്തയിലുണ്ടായിരുന്ന, സമതലങ്ങളില്‍ നിന്നും മലനിരകളിലേക്ക് ആട്ടിയോടിച്ചപ്പോഴുണ്ടാക്കിയ, നമ്മുടെയൊക്കെ ഹൃദയത്തിന്റെ ഉള്ളില്‍ കറുത്തവനോടും, ആദിവാസിയോടുമുള്ള വെറുപ്പിന്റെ, വിവേചനത്തിന്റെ, അസമത്വത്തിന്റെ , അനീതിയുടെ കാരിരുമ്പു കൊണ്ട് തീര്‍ത്ത അതേ വേലി.