ട്രേഡിങ്ങിൽ പണം ഇൻവെൻസ്റ്റ് ചെയ്യുമ്പോൾ ലാഭം മാത്രം പ്രതീക്ഷിക്കരുത്. നഷ്ടം സംഭവിച്ചാലും തിരിച്ച് കയറണമെന്ന മനോധൈര്യം ഇക്കാര്യത്തിൽ നിർബന്ധമാണ്. കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും. നഷ്ടം വരുമ്പോൾ ചെറിയ നഷ്ടമാവുക, ലാഭം വരുമ്പോൾ നഷ്ടത്തേക്കാൾ കൂടുതൽ അതുണ്ടാകുക, ഈ മെത്തേഡ് ആണ് സ്വീകരിക്കേണ്ടത്. ഫിനാൻഷ്യൽ ലിറ്ററസി നന്നേ കുറഞ്ഞ നമ്മുടെ നാട്ടിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചെല്ലാം സംസാരിക്കുമ്പോൾ തട്ടിപ്പാണെന്ന മറുപടി ആണ് കൂടുതൽ ലഭിക്കുക. ട്രേഡിങിലൂടെ പണം സമ്പാദിച്ച് രക്ഷപ്പെട്ട എത്രയോ ആളുകളെ നേരിട്ടറിയാം.