ആഫ്രിക്കയിലേക്കുള്ള ബുള്ളറ്റ് യാത്രക്കിടെയാണ് ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്‌നം നേരിൽ അനുഭവിക്കുന്നത്. സാധ്യമാകുന്നത്ര കിണർ നിർമ്മിച്ച് നൽകണമെന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. പിന്നീടുള്ള യാത്ര ഥാറിൽ ആയിരുന്നു. കുടിവെള്ളം കിട്ടാതെ ഏറ്റവും ദുരിതമനുഭവിക്കുന്ന ഗ്രാമത്തിലെത്തി ആദ്യ കിണറിന്റെ പണി ആരംഭിച്ചു.
വിശേഷങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ചതോടെ സുഹൃത്തുക്കൾ ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചു. അവരുടെ കൂടെ സഹായത്തോടെ 13 കിണറുകൾ നമ്മുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകി. വിവിധ ഗ്രാമങ്ങളിലായി 30 കിണറുകൾ നിർമ്മിച്ച് നൽകാനുള്ള സംവിധാനമായിട്ടുണ്ട്. ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറയുന്ന ആ രംഗം എനിക്ക് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. അവരുടെ സന്തോഷമാണ് എന്റെ യാത്രയുടെ വിജയം.
യാത്രികനും യൂട്യൂബറുമായ ദിൽഷാദുമായുള്ള അഭിമുഖം