സിവില്‍ സര്‍വീസ് എങ്ങനെ വിജയിക്കണം എന്നതിനേക്കാള്‍ എന്തിന് വിജയിക്കണം എന്നതാണ് ആദ്യത്തെ ചോദ്യം; ഡോ.ദിവ്യ എസ്. അയ്യര്‍ | Watch Interview

സിവില്‍ സര്‍വീസ് എങ്ങനെ വിജയിക്കണം എന്നതിനേക്കാള്‍ എന്തിന് വിജയിക്കണം എന്നതാണ് ആദ്യത്തെ ചോദ്യമെന്ന് ഐഎഎസ് ഉദ്യോഗസ്ഥയും വിഴിഞ്ഞം തുറമുഖം ഡയറക്ടറുമായ ഡോ.ദിവ്യ എസ്. അയ്യര്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ താന്‍ ആദ്യം പറയുന്നത് അതാണ്. എന്താണ് സിവില്‍ സര്‍വീസില്‍ നിന്ന് നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടാവണം. ഏത് പുസ്തകം പഠിക്കണം, ഏത് ലൈബ്രറിയില്‍ പോകണം, ഏത് കോച്ചിംഗ് സെന്ററില്‍ ചേരണം എന്നതൊക്കെ അതിന് ശേഷമാണ് ചിന്തിക്കേണ്ടത്. താന്‍ സ്വപ്‌നം കണ്ടതില്‍ എത്രയോ മടങ്ങ് ഏറെ അനുഭവങ്ങള്‍ സിവില്‍ സര്‍വീസ് തനിക്ക് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം ഓരോ ദിവസവും ഒരു പുതിയ വ്യക്തിയെയെങ്കിലും താന്‍ കണ്ടുമുട്ടിയിട്ടുണ്ട്. തനിക്ക് ഊര്‍ജ്ജം നല്‍കുന്നത് അതാണെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ദിവ്യ എസ്. അയ്യര്‍ പറഞ്ഞത്.

സിവില്‍ സര്‍വീസ് എങ്ങനെ വിജയിക്കണം എന്നതില്‍ ഉപരിയായി സിവില്‍ സര്‍വീസ് എന്തിന് ഞാന്‍ വിജയിക്കണം എന്നതാണ് ആദ്യത്തെ ചോദ്യം. ഞാനെപ്പോഴും വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ആദ്യം പറയുന്നത് അതാണ്. ഏത് പുസ്തകം പഠിക്കണം, എങ്ങനെയാണ് വിജയിക്കുകയെന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ എന്തിനാണ് ഞാന്‍ സിവില്‍ സര്‍വീസ് വിജയിക്കേണ്ടത് എന്ന്, ഞാന്‍ ഇതില്‍ നിന്ന് എന്താണ് നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുള്ള പൂര്‍ണ്ണബോധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം. ഏത് പുസ്തകം പഠിക്കണം, ഏത് ലൈബ്രറിയില്‍ പോകണം, ഏത് കോച്ചിംഗ് സെന്ററില്‍ ചേരണം എന്നതൊക്കെ അതിന് ശേഷം ചിന്തിക്കാം എന്നതാണ് ആദ്യമായി പറയാനുള്ളത്. ഈയൊരു യാത്രയെന്നത്, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിന്റെ കാലമെന്നത് പൂര്‍ണ്ണമായും ആസ്വദിച്ച് കടന്നു പോകുക.

സിവില്‍ സര്‍വീസ് എങ്ങനെ വിജയിക്കണം എന്നതിനേക്കാള്‍ എന്തിന് വിജയിക്കണം എന്നതാണ് ആദ്യത്തെ ചോദ്യം; ഡോ.ദിവ്യ എസ്. അയ്യര്‍ | Watch Interview
'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ എന്ന് പറയുന്നത് എന്റെ ജീവിതത്തിലെ സമൃദ്ധമായ പത്ത് വര്‍ഷങ്ങളായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സമൃദ്ധിയെന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ഭൗതികമായ കാര്യങ്ങളല്ല, നേട്ടങ്ങളല്ല. നമ്മുടെ ജീവിതം സമൃദ്ധമാകുകയെന്നതാണ്. കുറച്ച് തിക്താനുഭവങ്ങളും ഇതിനൊപ്പം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പൂര്‍ണ്ണമാകുക എന്ന് പറയാത്തത്. അനുഭവങ്ങള്‍ കൊണ്ട് സമ്പന്നാണ്. അതുകൊണ്ടാണ് സമൃദ്ധിയെന്ന വാക്ക് ഉപയോഗിച്ചത്. അത്രയധികം അനുഭവങ്ങള്‍. അത്രയധികം ജനങ്ങള്‍, അത്രയധികം ജീവിതങ്ങള്‍, അത്രയധികം ഓര്‍മ്മകള്‍, അത്രയധികം വ്യക്തികള്‍ ഇതെല്ലാം എനിക്ക് സമ്മാനിച്ച ഒരുപാട് അവസരങ്ങള്‍. ഞാന്‍ സ്വപ്‌നം കണ്ടതില്‍ എത്രയോ മടങ്ങ് ഏറെ അനുഭവങ്ങള്‍ എനിക്ക് സിവില്‍ സര്‍വീസ് സമ്മാനിച്ചിട്ടുണ്ട്. ഈ പത്തു വര്‍ഷത്തിലെ ഏറ്റവും മികച്ച സമ്മാനം എന്ന് പറയുകയാണെങ്കില്‍ ഓരോ ദിവസവും ഞാന്‍ ഒരു പുതിയ വ്യക്തിയെയെങ്കിലും കണ്ടുമുട്ടിയിട്ടുണ്ട്. ജനങ്ങളെ കണ്ടുമുട്ടക. എനിക്ക് ഊര്‍ജ്ജം നല്‍കുന്നത് അതാണ്. ഒരു ദിവസം പോലും അപരിചിതനായ ഒരു വ്യക്തി പരിചിതനാകാതെ ഇരുന്നിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in