ഇറോസ് ഗ്രൂപ്പുമായി ധാരണപത്രം ഒപ്പുവച്ച് യൂണിയന്‍ കോപ്. വ്യാപാരം വിപുലീകരിക്കുന്നതിനും ആധുനിക ഇലക്ട്രോണിക് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ധാരണപത്രങ്ങളിലെ നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കും ഭാവി പ്രവർത്തനങ്ങള്‍.
കൂടുതല്‍ വിപുലീകരണ വികസനപദ്ധതികളുടെ ഭാഗമായാണ് കരാറില്‍ ഒപ്പുവച്ചതെന്ന് യൂണിയൻ കോപ്പിൻ്റെ സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. യൂണിയൻ കോപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനും ഇലക്‌ട്രോണിക്‌സ് വിഭാഗം കൈകാര്യം ചെയ്യാനും ഇറോസ് ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് അഹ്മദ് യൂസഫ് ബദ്‌രി പറഞ്ഞു.ഏറ്റവും നൂതനമായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ കോപ്പിൻ്റെ സിഇഒ മുഹമ്മദ് അൽ ഹാഷെമിയും ഇറോസ് ഗ്രൂപ്പ് ഡയറക്ടർ അഹമ്മദ് യൂസഫ് ബദ്‌രിയും അൽ വർഖ സിറ്റി മാളിലെ കോഓപ്പറേറ്റീവ് ആസ്ഥാനത്ത് വച്ചാണ് ധാരണപത്രത്തില്‍ ഒപ്പുവച്ചത്. വ്യാപാരത്തില്‍ സൗഹൃദവും സുസ്ഥിരവുമായ സാമ്പത്തിക സമ്പ്രദായങ്ങൾ സ്വീകരിക്കുകയെന്നുളളതാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.