ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക്  ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും
Published on

യൂണിയൻ കോപ് ദുബായ് ശാഖകളിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ഇഎസ്ടിയുമായി യൂണിയന്‍ കോപ് ധാരണയിലെത്തി. മെലീഹ ഡയറി പാല്‍, സബാ സനാബെല്‍ ആട്ട എന്നിവ ഇതോടെ ഇവിടെ ലഭ്യമാകും.

എത്തിഹാദ് മാളിലെ യൂണിയന്‍ കോപില്‍ നടന്ന ചടങ്ങില്‍ എക്തിഫ ഓർ​ഗാനിക് ഉൽപ്പന്നങ്ങള്‍ പ്രദർശിപ്പിച്ചു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, എക്തിഫ സി.ഇ.ഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും പരിപാടിയുടെ ഭാ​ഗമായി.

പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങള്‍ കൂടുതലായി എത്താന്‍ ഇത് സഹായിക്കുമെന്ന് അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയൻ കോപ്പിന്‍റെ കടമയുടെ ഭാ​ഗമാണ് പുതിയ പങ്കാളിത്തമെന്ന് മുഹമ്മദ് അൽ ഹഷെമി അറിയിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in