കുവൈത്തിലെ രുചിവൈവിധ്യങ്ങള്‍ യുഎഇയിലേക്കും. 'ഖസര്‍ അല്‍ കൗത്' ഷാര്‍ജ മുവയ്‌ലയില്‍ ജനുവരി 21ന് പ്രവര്‍ത്തനമാരംഭിക്കും. കുവൈത്തി ഭക്ഷണ വൈവിധ്യം ലഭിക്കുമെന്നതാണ് 'ഖസര്‍ അല്‍ കൗത്തി'ലെ പ്രധാന ആകർഷണം.ജനുവരി 21ന് ഞായറാഴ്ച അജ്മാന്‍ രാജകുടുംബാംഗം ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി 'ഖസര്‍ അല്‍ കൗത്' റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനം ബിസിനസ് പ്രമുഖരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തില്‍ നിര്‍വഹിക്കും. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഖസര്‍ അല്‍ കൗത്' മാനേജിംഗ് ഡയറക്ടര്‍ കുവൈത്തിലും യുഎഇയിലും ഇന്ത്യയിലും സംരംഭക രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുല്‍ സലാമാണ്.
'കുവൈത്തിന്‍റെ യഥാര്‍ത്ഥ രുചികളാണ് യുഎഇയിലെത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അബ്ദുല്‍ സലാം പറഞ്ഞു. യുഎഇയിലെ ഭക്ഷ്യ പ്രേമികള്‍ ഇവിടെ എത്തുമെന്ന കാര്യത്തില്‍ തനിക്കുറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖസര്‍ അല്‍ കൗത്തിന്‍റെ പ്രധാന ഇനമായ 'സലാം മജ്ബൂസ്' ഉള്‍പ്പടെഇവിടെ ലഭ്യമാകും. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളുടെയും അനുഭവസമ്പത്തിന്‍റെയും അടിസ്ഥാനത്തില്‍ അബ്ദുള്‍ സലാമാണ് ഈ മെനു രൂപപ്പെടുത്തിയത്. ഡയറക്ടർമാരായ മുഹമ്മദ് അസ്ലവും റമീസ് വാഴയിലും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.