നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി ബിസിനസ് ഔട്‌റീച്ച് സാധ്യമാക്കുന്ന സംരംഭത്തിന് ഫെബ്രുവരി 6ന് ദുബായില്‍ തുടക്കമാകും. ചൊവ്വാഴ്ച വൈകുന്നേരം 5ന് പാം ജുമൈറ എലോഫ്റ്റ് ഹോട്ടല്‍ പ്രൈവറ്റ് ബീച്ചില്‍ നടക്കുന്ന പ്രൗഢ ചടങ്ങിലാണ് ഇതിന് തുടക്കമാവുക. പ്രഫഷണല്‍ ബിസിനസ് ആശയ വിനിമയത്തിനുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യ സംരംഭമാണിതെന്ന് മാജിക്പിച്ച് സ്ഥാപക സിഇഒ അബ്ദുല്‍ ഖാദര്‍ നിഹാഫ് ദുബായില്‍ പറഞ്ഞു.
എഐ മുഖേന കമ്പനികളുടെ ബിസിനസ് പ്രഫഷണല്‍ ആശയ വിനിമയം ഇമെയിലില്‍ സാധ്യമാക്കിയിരിക്കുന്ന സംവിധാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപയോഗിക്കുന്നത് വഴി ജീവനക്കാരുടെ ആശ്രിതത്വം കുറയുകയും സേവനം കൂടുതല്‍ കാര്യക്ഷമതയോടെ വേഗത്തിലും സുഗമമായും നിര്‍വഹിക്കപ്പെടുയും ചെയ്യും. 30 പേരടങ്ങിയ സംഘമാണ് ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2020 ഏപ്രിലില്‍ ആണ് മാജിക്പിച്ച് സ്ഥാപിതമായതെങ്കിലും മൂന്നു വര്‍ഷത്തെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ദുബായില്‍ ഇപ്പോള്‍ ഔപചാരിക തുടക്കം കുറിക്കാനൊരുങ്ങുന്നതെന്നും നിഹാഫ് വിശദീകരിച്ചു.
യോഗ്യമായ ലീഡുകള്‍ സൃഷ്ടിക്കാന്‍ ബിസിനസ്സുകളെ സഹായിക്കുന്ന എഐ മുഖേനയുള്ള ഡേറ്റാ പ്രേരിത ഔട്‌റീച്ച് കമ്പനിയാണ് മാജിക്പിച്ച്. പല ബിസിനസുകള്‍ക്കും തങ്ങളുടെ സാധ്യതകളെ മറികടക്കാന്‍ പ്രയാസമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മാജിക്പിച്ച് പിറന്നത്.ഓരോ കമ്പനിക്കും തങ്ങളുടെ നേട്ടങ്ങള്‍ തിരയാന്‍ വ്യക്തിഗതമായി ഗവേഷണം നടത്തുന്നതിന് ഇമെയിലുകള്‍ സ്വയം തയാറാക്കല്‍ സമയമെടുക്കുന്ന പ്രക്രിയ മാത്രമല്ല, കുറഞ്ഞ പ്രതികരണ നിരക്കുകളുള്ള കാര്യവുമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാജിക് പിച്ച് 6 സേവന വാഗ്ദാനങ്ങളാണ് മുന്നോട്ടു വെക്കുന്നത്: യോജിച്ച ഉപയോക്താവിനെ കണ്ടെത്തല്‍, വിപുലമായ ഡാറ്റാബേസ് ഉപയോഗിച്ച് സാധ്യതകള്‍ പെട്ടെന്ന് അറിയിക്കല്‍, കൃത്യമായ കോണ്‍ടാക്ട്, ഇമെയിലുകളുടെ ശേഖരണം-ഡാറ്റാ സോഴ്‌സിംഗ്, എഐ ഉപയോഗിച്ചുള്ള വ്യക്തിഗതമാക്കിയ ഇമെയിലുകള്‍, സ്പാം മുക്ത സെര്‍വര്‍ സേവനം, കാമ്പയിന്‍ മാനേജ്‌മെന്റ് & സ്റ്റാറ്റിസ്റ്റിക്‌സ്. അബ്ദുല്‍ ഖാദര്‍ നിഹാഫിന് പുറമെ മാജിക്പിച്ച് സ്ട്രാറ്റജി ഹെഡ് അബ്ദുല്ല ഫാദില്‍, ഡോ. ഷാഫി, 'ഉത്തരദേശം' എഡിറ്റര്‍ ടി എ ഷാഫി, കെ.എം ഹനീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. മാജിക്പിച്ച് ഡിസൈന്‍ ഹെഡ് അന്‍വര്‍ സാദിഖ്, ക്രിയേറ്റീവ് ഡയറക്ടര്‍ മുഹമ്മദ് ഹനീന്‍, ഓപറേഷന്‍സ് ഹെഡ് അബ്ദുല്ല ആമിര്‍, സെയില്‍സ് ഹെഡ് അഹമ്മദ് ഷഹീന്‍, മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഷിഫ്‌നാന്‍ എന്നിവരും സന്നിഹിതരായിരുന്നു.