വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുളള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് കരുതുന്നില്ലെന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎല്‍ ഐ സി എൽ ടൂർസ് ചെയർമാനും ക്യൂബൻ ട്രേഡ് കമ്മീഷണറുമായ കെ ജി അനിൽകുമാർ. കേരളത്തിനെതിരെ ഏതെങ്കിലും തരത്തിലുളള ക്യാംപെയിന്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ സി എൽ ടൂർസിന് ഐക്യ രാഷ്ട്രസഭ അംഗീകാരം ലഭിച്ചത് അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള സ്വദേശികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 14-ന് കൊളംബിയയിെല കാർട്ടജീന ഡി ഇയിൽ നടന്ന യുഎൻഡബ്ല്യുടിഒ എക് സികട്ടീവ്കൗൺസിലിെൻ്റ 122-ാാമത് സെഷനിലാണ് അംഗീകാരം നല്‍കിയത്. അഫിലിേയറ്റ് അംഗമാകുന്നതിലൂെട, സുസ്ഥിര ടൂറിസം മുേന്നാട്ട് െകാണ്ടുേപാകാൻ പ്രതിജ്ഞാബദ്ധമായ 470-ലധികം ഓർഗൈനേസഷനുകളുെട ആേഗാള ശൃംഖലയിൽ ഐ സി എൽ അംഗത്വം നേടിയതായിഎം ഡി ഉമ അനിൽകുമാർ വ്യക്‌തമാക്കി.ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം കൂടുതല്‍ ഭരണനേതൃത്വങ്ങളുമായി സഹകരിക്കാനും വിനോദസഞ്ചാര മഖലയിേലക്ക് കൂടുതല്‍ സംഭാവന നൽകാനും വേദി നൽകുന്നുവെന്ന് ഉമ അനില്‍ കുമാർ പറഞ്ഞു. ഡയറക്ടർ അമൽജിത് മേനോൻ,ജനറൽ മാനേജർ റിയാന പങ്കെടുത്തു.