പ്രഖ്യാപിച്ചതിലും നേരത്തെ ഉടമകള്‍ക്ക് കൈമാറി ദുബായ് അല്‍ ഫുർജാനിലെ ഡാന്യൂബ് ബൈ ജെംസ്. എല്ലാ ജോലികളും പൂർത്തിയാക്കി ഉടമകള്‍ക്ക് അഞ്ച് മാസം മുന്‍പ് ജെംസ് ബൈ ഡാന്യൂബ് താക്കോലുകള്‍ കൈമാറി. ചടങ്ങില്‍ റെറ സിഇഒ മുഹമ്മദ് അല്‍ ബിദ് വാവി, ഡാന്യൂബ് ചെയർമാന്‍ റിസ്വാന്‍ സാജന്‍, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലിത ഉള്‍പ്പടെയുളളവർ പങ്കെടുത്തു.
ഒരുശതമാനം തിരിച്ചടവെന്നുളളത് നടപ്പിലാക്കിയത് ഡാന്യൂബാണ്, പറഞ്ഞതിലും നേരത്തെ ജോലികള്‍ പൂർത്തിയാക്കി ഉടമകള്‍ക്ക് കൈമാറുന്ന പ്രവണതയും ഡാന്യൂബാണ് നടപ്പിലാക്കിയത്, ഇതില്‍ അഭിമാനമുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു.
2022 ജൂണിലാണ് ജെംസ് ആരംഭിച്ചത്. മൊത്തം 530,000 ചതുരശ്ര അടിയില്‍ ,101,000 ചതുരശ്ര അടിയിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഒന്ന്,രണ്ട്,മൂന്ന് മുറികള്‍ ഉള്‍പ്പടെ 270 അപാർട്മന്‍റുകളുണ്ട്. ജിം ഉള്‍പ്പടെ 30 ഓളം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ ജൂവല്‍സ്, വേവ്സ്,എല്‍സ് ഉള്‍പ്പടെ നിരവധി പദ്ധതികള്‍ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് ഡാന്യൂബ്.