കോഴിക്കോട്ടെ 'ചാ' ഇനി ദുബായിലും

കോഴിക്കോട്ടെ 'ചാ' ഇനി ദുബായിലും
Published on

ചുരുങ്ങിയ കാലത്തിനുളളില്‍ ശ്രദ്ധനേടിയ കോഴിക്കോട്ടെ 'ചാ'ബ്രാന്‍ഡ് ഇനി ദുബായിലും.യുഎഇയിലെ കരാമയില്‍ ഞായറാഴ്ച ചാ പ്രവർത്തനം ആരംഭിക്കും. യുഎഇയില്‍ എസ് ആന്‍റ് സി ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രവർത്തനം. മലബാറിലെ തനത് നാലുമണിപ്പലഹാരങ്ങള്‍ക്കൊപ്പം കേരളത്തിലെ വിവിധ പ്രദേശങ്ങളിലെയും വിഭവങ്ങള്‍ ഇവിടെ ലഭ്യമാകും. ഇതിനൊപ്പം റഷ്യന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പലഹാരങ്ങളുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്യൂഷന്‍ പലഹാരങ്ങള്‍ ഉള്‍പ്പടെ 65 ഓളം വിഭവങ്ങളാണ് 'ചാ' യുടെ പ്രത്യേകത.

പാചകത്തില്‍ പരിശീലനം ലഭിച്ച പാചക വിദഗ്ധരാണ് യുഎഇയിലെത്തിയിട്ടുളളത്. 'ചാ ഗല്ലി', 'ചാ പ്രീമിയം' , 'ചാ എക്സ്പ്രസ്' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് 'ചാ' ഷോപ്പുകൾ പ്രവർത്തിക്കുക. ഗല്ലികളിൽ കേരള്ളത്തിൻ്റെ തനത് പലഹാരങ്ങൾ ലഭിക്കുമ്പോൾ , എക്സ്പ്രസിൽ ഇന്തോ- അറബിക് പലഹരങ്ങളാണ് ലഭ്യമാവുക. ഗ്ലോബൽ രുചി വിഭവങ്ങളുമായിട്ടാണ് പ്രീമിയം എത്തുക.

'ചാ' യെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തന്‍റെ ലക്ഷ്യമെന്നും ലോകത്തില്‍ തന്നെ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന പാനീയമാണെങ്കിലും ആഗോള തലത്തില്‍ ശക്തമായ ഒരു ബ്രാന്‍ഡ് ചായയ്ക്ക് ഇല്ല എന്നുള്ളതാണ് ഇത്തരത്തില്‍ ഒരു ചിന്തയിലേക്ക് തന്നെ നയിച്ചതെന്നും സിബ്ബത്ത് പറഞ്ഞു. അധികം വൈകാതെ അജ്മാനിലും ഷാർജയിലും 'ചാ' തുടങ്ങുമെന്ന് മറ്റൊരു ഡയറക്ടറായ മഹ്ഷൂക് സി.എൻ പറഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നത് മുന്നോടിയായി ദുബായില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവരും പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in