അയ്യങ്കാളി എവിടെയിരിക്കുന്നു, നാരായണ ഗുരു എവിടെ നില്‍ക്കുന്നു? അയ്യങ്കാളി സാമൂഹ്യപ്രവര്‍ത്തകന്‍ മാത്രമെന്ന് മുനി നാരായണപ്രസാദ് 

അയ്യങ്കാളി എവിടെയിരിക്കുന്നു, നാരായണ ഗുരു എവിടെ നില്‍ക്കുന്നു? അയ്യങ്കാളി സാമൂഹ്യപ്രവര്‍ത്തകന്‍ മാത്രമെന്ന് മുനി നാരായണപ്രസാദ് 

Published on
‘ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി. ഈഴവരുടെ ഗുരുവായൊക്കെയാണ് വിശേഷിപ്പിച്ച് വരുന്നത്.

ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ഗുരുവാക്കിയും ഈഴവഗുരുവാക്കിയും ഇട്ടാവത്ത് ഒതുക്കിയെന്ന് മുനി നാരായണ പ്രസാദ്. നാരായണ ഗുരുവിനെ അയ്യങ്കാളിക്കൊപ്പം പരാമര്‍ശിക്കുന്നതിനെയും മുനി നാരായണ പ്രസാദ് വിമര്‍ശിക്കുന്നു. ദ ക്യു അഭിമുഖ പരമ്പരയായ വാഗ് വിചാരത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു മുനി നാരായണ പ്രസാദ്.

ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്‍ ആയിരുന്ന നടരാജ ഗുരുവിന്റെ ശിഷ്യനും നാരായണ ഗുരുകുലം അധ്യക്ഷനുമാണ് മുനി നാരായണ പ്രസാദ്

‘ശ്രീനാരായണ ഗുരുവിനെ നവോത്ഥാന നായകനാക്കി അയങ്കാളിയുടെ കൂട്ടത്തില്‍ നിര്‍ത്തുന്നു. അയ്യങ്കാളി എവിടെ നിലക്കുന്നു. ശ്രീനാരായണ ഗുരു എവിടെ നില്‍ക്കുന്നു? അയ്യങ്കാളി ആത്മോപദേശശതകം എഴുതിയോ?തപസി ആയിരുന്നോ?ജ്ഞാനി ആയിരുന്നോ? അദ്ദേഹം നീതിബോധവും സാമൂഹ്യ ബോധവും ഉള്ള ഒരു പ്രവര്‍ത്തകന്‍ ആയിരുന്നു

മുനി നാരായണ പ്രസാദ്

ഗുരുവിന്റെ അറിവ് പ്രയോജനപ്പെടുത്തി അനുയായികള്‍ ഉയരേണ്ടിയിരുന്നു. പകരം നമുക്കറിയാവുന്ന തലത്തിലേക്ക് അദ്ദേഹത്തെ ഇറക്കി പരിമിതപ്പെടുത്തി.

ജാതീയത നിലനില്‍ക്കുന്നതിന് സംവരണം കാരണമാണെന്നും മുനി നാരായണ പ്രസാദ്. ജാതിയുടെ പേരിലുള്ള സംവരണം അവസാനിപ്പിക്കാതെ ജാതീയത ഇല്ലാതാകില്ലെന്നും മുനി നാരായണ പ്രസാദ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in