ഒരൊറ്റ അന്തരമെങ്കിലും എനിക്ക് കാട്ടിത്തരൂ...

ഒരൊറ്റ അന്തരമെങ്കിലും എനിക്ക് കാട്ടിത്തരൂ...
Published on
Summary

പലസ്തീൻ കവയിത്രി മായ അബു അൽ ഹയ്യാത്തിന്റെ 'സിമിലാരിറ്റീസ്' എന്ന കവിതയുടെ മലയാള വിവർത്തനം

പരിഭാഷ: ബി.ഉണ്ണികൃഷ്ണൻ

സാമ്യതകൾ

ഒരൊറ്റ അന്തരമെങ്കിലും

എനിക്ക് കാട്ടിത്തരു,

നിങ്ങൾ അർത്ഥമാകുന്നത്

നീതിയോ, വേദനയോ, ചരിത്രമോ

എന്തുമാകട്ടെ:

വെറുക്കുന്നവൻ വെറുക്കുന്നവനോടും

കൊലയാളി,കൊലയാളിയോടും

സാമ്യപ്പെടുന്നു.

ആകാശത്ത് നിന്നുള്ള

ബോംബുവർഷത്താൽ തകർക്കപ്പെട്ട കെട്ടിടവും, സ്ഫോടനത്തിൽ നിലംപരിശായ കെട്ടിടവും ഒരുപോലെ.

തുളകളാൽ കോറിയ കുഞ്ഞിന്റെ ശരീരവും

പിന്നിപ്പോയ മറ്റൊരു കുഞ്ഞിന്റെ ശരീരവും

ഒരുപോലെ.

മരണവൃത്താന്തത്തിലുരുകുന്ന അമ്മയും

കാത്തിരിക്കുന്ന അമ്മയും

ഒരുപോലെ.

നിന്റെ മറുപടിയിൽ നിന്ന്

നീതിയെന്ന വാക്കിനെ തുടച്ചു മാറ്റൂ

ശേഷം ഒരൊറ്റവ്യത്യസമെങ്കിലും

എനിക്ക് കാട്ടിത്തരൂ:

നീതിയെന്നാൽ തെറ്റായിടത്ത്

ജീവിക്കേണ്ടി വരുന്ന എല്ലാരുടേയും

അവകാശം, വ്രണിതന്റേയും,

നിരാലംബരായ ദുർബലരുടേയും

അവകാശം.

നീതി കൊലയാളിയുടെ ന്യായീകരണമോ, വിദ്രോഹിയുടെ ഊന്നുവടിയോ,

നെറിയില്ലാത്തവന്റെ പടവാളോ അല്ല.

ഒരൊറ്റ വ്യത്യാസമെന്നെ ബോധ്യപ്പെടുത്തൂ

എന്റെ കുഞ്ഞുങ്ങളെ നിന്നെയേൽപ്പിക്കാൻ,

എല്ലാവരുമായി നിനക്ക് സാമ്യപ്പെടാൻ.

മായ അബു അൽ ഹയ്യാത്ത്
മായ അബു അൽ ഹയ്യാത്ത്

SIMILARITIES

Translated into English by Fady Joudah

Give me one difference, even if you mean justice, pain, or history:

the hater resembles the hater and the murderer, the murderer.

An aerially bombed building looks like the blown-up one.

A child riddled with holes resembles another torn apart.

A bereaved mother

resembles a mother in waiting.

Give me one difference, after you drop justice from your reply: justice is the right of all who live in the wrong places in this world, the right of the aggrieved, the weak with poor resources.

Justice isn't a killer's pretext, a crutch for the malevolent, or a sword for the unjust.

One difference

to hand over my kids to you and resemble everyone else.

- translated into English by Fady Joudah

Related Stories

No stories found.
logo
The Cue
www.thecue.in