'അജിത് കുമാർ റേസിം​ഗ്' ടീം പ്രഖ്യാപിച്ച് നടൻ അജിത്

The Cue Entertainment

സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്. അജിത് കുമാർ റേസിം​ഗ് എന്നാണ് അജിത് ടീമിന് നൽകിയിരിക്കുന്ന പേര്.

അജിത് പുതിയ ടീം പ്രഖ്യാപിച്ച കാര്യം അദ്ദേഹത്തിന്റെ മാനേജർ കൂടിയായ സുരേഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആവേശകരമായ ഒരു പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര അറിയിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.