ട്രംപിന്റെ വിശ്വസ്തന്‍! ആരാണ് സിഐഎ തലവനാകാന്‍ സാധ്യതയുള്ള ഇന്ത്യന്‍ വംശജന്‍ കശ്യപ് 'കാഷ്' പട്ടേല്‍?

THE CUE

ട്രംപ് ഭരണകൂടത്തില്‍ സിഐഎ തലവനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തി. ഗുജറാത്തില്‍ വേരുകള്‍. മുന്നിലുള്ളത് സെനറ്റ് അംഗീകാരം എന്ന കടമ്പ മാത്രം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അല്‍ഖൈദ നേതാവ് കാസിം അല്‍ റെയ്മി എന്നിവരുടെ വധത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

ആദ്യ ട്രംപ് ഭരണകൂടത്തില്‍ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയും കൗണ്ടര്‍ ടെററിസം, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. അഭിഭാഷകനില്‍ നിന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ വരെ വളര്‍ന്ന കരിയര്‍

ട്രംപിന് വേണ്ടി എന്തും ചെയ്യുന്നവന്‍ എന്ന് ദി അറ്റ്‌ലാന്റിക് വിശേഷിപ്പിച്ചയാള്‍. ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നിര്‍ദേശിക്കപ്പെട്ടെങ്കിലും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു

ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിയുടെ സീനിയര്‍ കൗണ്‍സല്‍ ആയിരിക്കെ 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേതൃത്വം നല്‍കി