THE CUE
മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ ഉണ്ടാക്കുമോയെന്ന സംശയം ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ പലരും ഉന്നയിക്കാറുണ്ട്. സത്യത്തില്‍ മുട്ടയുടെ മഞ്ഞക്കരു അപകടകാരിയാണോ?
മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോളുണ്ട് പക്ഷേ!
മഞ്ഞക്കരുവില്‍ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും അത് ശരീരത്തിലേക്ക് കാര്യമായി വലിച്ചെടുക്കപ്പെടുന്നില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
കൊളസ്‌ട്രോള്‍ 80 ശതമാനവും ഉദ്പാദിപ്പിക്കപ്പെടുന്നത് കരളില്‍. 20 ശതമാനം മാത്രമാണ് കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ലഭിക്കുന്നത്.
കഴിക്കുന്ന ആഹാരത്തിലെ കൊളസ്‌ട്രോള്‍ അളവ് കൂടിയാല്‍ ശരീരത്തില്‍ ഉദ്പാദിപ്പിക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് കരള്‍ നിയന്ത്രിക്കും
അതുകൊണ്ട് രണ്ട് മുട്ടയുടെ മഞ്ഞ കഴിച്ചാലും അതിലെ കൊളസ്‌ട്രോള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല. മുട്ട ആരോഗ്യത്തിന് നല്ലത്.