VAGVICHARAM

‘സിപിഎമ്മിന് സ്റ്റാലിനിസ്റ്റ് മുഖം നല്‍കിയതില്‍ ഇഎംഎസിന് വലിയ പങ്ക്| സക്കറിയ

എന്‍. ഇ. സുധീര്‍

കേരളത്തില്‍ സിപിഎം അറുപതുകളില്‍ തന്നെ രക്തപങ്കിലമായി സ്റ്റാലിനിസ്റ്റ് മുഖം സ്വീകരിച്ചിരുന്നുവെന്ന് എഴുത്തുകാരന്‍ സക്കറിയ. പാര്‍ട്ടി എല്ലാ രീതിയിലും വഴിവിട്ട് അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും അക്രമത്തിന്റെയും പാതയിലേക്ക് പോയപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് മികച്ച കലാകാരന്മാര്‍ പൊഴിഞ്ഞു പോയത്. സോവിയറ്റ് മോഡല്‍ ഇവിടെ കൊണ്ടുവരാം എന്നു കരുതിയതില്‍ ഇഎംഎസിനും പങ്കുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ദ ക്യൂ’വിലെ ‘വാഗ്‌വിചാരം’ എന്ന അഭിമുഖ പരമ്പരയില്‍ എന്‍ഇ സുധീറുമായി സംസാരിക്കവെയായിരുന്നു സക്കറിയയുടെ പ്രതികരണം.

ഡല്‍ഹി വാസം കഴിഞ്ഞ് കേരളത്തില്‍ തിരിച്ച് തൊണ്ണൂറുകളില്‍ തിരികെ വന്നപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ രീതിയിലും വഴിവിട്ട് അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും അക്രമത്തിന്റെയും പാതയിലേക്ക് പോയിരുന്നു. അത് അറുപതുകളില്‍ തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പൊഴിഞ്ഞു പോയത്. പി ഭാസ്‌കരന്‍, ദേവരാജന്‍ മാസറ്റര്‍, ഒവി വിജയന്‍ തുടങ്ങി എത്രയോ പേര്‍ പൊഴിഞ്ഞു പോയത്. ഈ തരത്തില്‍ പാര്‍ട്ടിയുടെ മുഖം രൂക്ഷമാവുകയും രക്തപങ്കിലമാവുകയും അതിന്റെ മനുഷ്യന്റെ മുഖം നഷ്ടപ്പെടുകയും ചെയ്തു.
സക്കറിയ

ഈ തരത്തിലുള്ള ഹാര്‍ഡ്‌കോര്‍ സ്റ്റാലിനിസ്റ്റ് മുഖം കൊണ്ടുവരുന്നതില്‍ ഇംഎംഎസിന് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് മോഡല്‍ ഇവിടെ കൊണ്ടുവരാം എന്നു കരുതിയിരുന്നു. എവിടെയോ വച്ച് ഇംഎംഎസ് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് തിരുത്തിയെന്ന് കേട്ടിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT