സിറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണം ഒഴിവാക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസ് ദ ക്യുവിനോട്. കാര്യങ്ങള്‍ ഗൗരവമായി പഠിക്കാതെയുള്ള പരാമര്‍ശമായിരുന്നു സിറോ മലബാര്‍ സഭയുടേതെന്നാണ് തനിക്ക് തോന്നിയത്. ആങ്ങനെയൊരു പരാമര്‍ശം നടത്തിയത് ശരിയായില്ല. സംസ്ഥാനത്ത് വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ പരസ്പരമുള്ള വിവാഹം നിരവധിയായി നടക്കുന്നുണ്ട്. ജാതിയും മതവും നോക്കിയുള്ള വിവാഹത്തേക്കാള്‍ കൂടുതലായിരിക്കും ഇനിയുള്ള കാലം മതേതര വിവാഹങ്ങള്‍. അത് പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് താന്‍. അങ്ങനെ കല്യാണം കഴിച്ചയാളാണ് താനെന്നും പിടി തോമസ് പറഞ്ഞു. ലൗ ജിഹാദ് വിഷയത്തില്‍ സംഭവിച്ച തെറ്റ് അവര്‍ തിരുത്തിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം ദ ക്യു-ടുദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.