കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഈ വര്‍ഷാവസാനത്തോടെ മൂന്ന് ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയേക്കുമെന്ന് പ്രവാസ വിദഗ്ധന്‍ പ്രൊഫ. എസ്. ഇരുദയ രാജന്‍ ദ ക്യുവിനോട്. തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവര്‍ക്ക് സംസ്ഥാനം കൃത്യമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കണം. വിവിധ മേഖലകളില്‍ ഇവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനായി റിട്ടേണ്‍ മൈഗ്രന്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങണം. എതെല്ലാം തൊഴില്‍ രംഗത്താണ് ഇവര്‍ക്ക് വൈദഗ്ധ്യമുള്ളതെന്ന് രേഖപ്പെടുത്തണം. അതിനനുസരിച്ച് വിവിധ മേഖലകളില്‍ ഇവരുടെ പ്രാവീണ്യം പ്രയോജനപ്പെടുത്തണം. സംരംഭങ്ങള്‍ തുടങ്ങാന്‍ ഭൂമിയും വായ്പയുമടക്കം സഹായങ്ങള്‍ ലഭ്യമാക്കണമെന്നും, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് അധ്യാപകന്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു.