ഒരേസമയം കുട്ടികളോടൊപ്പവും, അധികാരികളോടൊപ്പവും നിൽക്കുന്ന രീതിയിലാണ് റിപ്പോർട്ടിന്റെ ഭാഷ. ഡയറക്ടർ ശങ്കർ മോഹനെയും അടൂരിനെയും കുറിച്ച് പറയേണ്ട സമയത്ത് കൃത്യമായി റിപ്പോർട്ട് കാവ്യാത്മകമാകുന്നു. അടിസ്ഥാനപരമായ പ്രശ്നം ജാതി വിവേചനമാണെന്ന് അംഗീകരിക്കാൻ റിപ്പോർട്ട് ഒരു സ്ഥലത്തും തയ്യാറാകുന്നില്ല.