മൂത്തോന്‍ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആണെങ്കില്‍ ഇത് ചെയ്ത് ഫലിപ്പിക്കാനാകുമോ എന്ന് പേടിച്ചിരുന്നതായി നിവിന്‍ പോളി. അത്ര ഇന്റന്‍സ് ആയ റോളാണ്, അത്ര തന്നെ പവര്‍ഫുളാണ്. എങ്ങനെ ഞാന്‍ ഇതിനെ അപ്രോച്ച് ചെയ്യണമെന്നതിനെക്കുറിച്ച കൃത്യമായ ഊഹമില്ലായിരുന്നു. ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ നിവിന്‍ പോളി മൂത്തോനെക്കുറിച്ചും പത്ത് വര്‍ഷത്തിലേക്ക് കടക്കുന്ന സിനിമാ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നത്.
ഞാന്‍ ഇതേവരെ ചെയ്തിട്ടുള്ള സിനിമയില്‍ നിന്ന് വേറെ ഒന്നാണ് മൂത്തോന്‍. രണ്ട് തലത്തിലുള്ള കഥാപാത്രമാണ്. അക്ബര്‍ പതിനഞ്ച് വര്‍ഷമായി മുംബൈയില്‍ ജീവിക്കുന്നയാളാണ്, ഗുണ്ടയാണ്, മറ്റൊരു എക്‌സ്ട്രീമിലാണ് ദ്വീപിലെ കഥാപാത്രം. രണ്ടും എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം സമയം തരാന്‍ ഗീതുവിനോട് പറഞ്ഞു. പേടിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആക്ടര്‍ എന്ന നിലയില്‍ നമ്മളെ തന്നെ പുഷ് ചെയ്തില്ലെങ്കില്‍ നമ്മുക്ക് മുന്നേറാനാകില്ലെന്ന് ആലോചിച്ചപ്പോള്‍ മനസിലായി.നിവിന്‍ പോളി
ഗേ റൊമാന്‍സ് പോലുള്ള വിഷയങ്ങള്‍ സിനിമയിലൂടെ വരേണ്ടതുണ്ടെന്ന് തോന്നി. കഥ കേട്ടപ്പോള്‍ ഇവരുടെ ശബ്ദം സിനിമയിലൂടെ റപ്രസന്റ് ചെയ്യപ്പെടണമെന്ന് തോന്നി. അക്ബറും അമീറും തമ്മിലുള്ള പ്രണയം തിയറ്ററുകളിലെത്തിയവര്‍ക്കും ഉള്‍ക്കൊള്ളാനായി. സമൂഹം അവരെ വേറൊരു രീതിയില്‍ കാണുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും തോന്നിയിരുന്നു. മൂത്തോന്‍ പോലൊരു സിനിമ ചെയ്തതില്‍ അഭിമാനം തോന്നി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം