ഗ്യാങ്സ്റ്റർ സിനിമകളുടെ എസ്റ്റാബ്ലിഷ്ഡ് ഫ്രെയിമുകളിൽ മമ്മൂക്കയുടെ തന്നെ പല കഥാപാത്രങ്ങളുണ്ട്. അതിരാത്രത്തിലെ താരാദാസാവട്ടെ ബിഗ് ബിയിലെ ബിലാൽ ആവട്ടെ കൗരവറിലെ ആന്റണിയാവട്ടെ. മൈക്കിളായി അഭിനയിക്കുന്ന സമയത്ത് സ്ക്രീൻ സ്പേസിൽ മമ്മൂട്ടി എന്ന നടൻ എത്രമാത്രം റിപീറ്റ് ചെയ്യാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്?
നിങ്ങൾ ഈ പറയുന്ന ഗ്യാങ്സ്റ്റർ റോളുകൾ എല്ലാം വ്യത്യസ്‍ത റോളുകളാണ്. 'ഗ്യാങ്സ്റ്റർ' എന്ന ഒരു പടം തന്നെ ഞാൻ അഭിനയിച്ചിട്ടുണ്ട്. താരാദാസിനോ, കൗരവറിലെ ആന്റണിയോ ഒരു ഗ്യാങ്സ്റ്റർ അല്ല ഒരു നാടൻ ഗ്യാങ്ങിൽപ്പെട്ട ആളാണ്. ഗ്യാങ്സ്റ്റർ വേറെ ഉണ്ട്. ഇത് ഗ്യാങ്സ്റ്ററല്ല. ഇയാളൊരു മാഫിയ രാജാവ് അല്ല ഇയാളൊരു ഫാമിലി ഹെഡ് ആണ്. HAPPENED TO BE A FAMILY HEAD അങ്ങനത്തെ ഒരാളാണ്. ആ ജോണറിൽ പെട്ടതാണെന്ന് നമുക് പറയാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രവുമായി ബന്ധമുണ്ടാവരുതെന്ന് വിചാരിക്കുന്ന ആളാണ്. അപ്പോൾ അതിനു അറിഞ്ഞോ അറിയാതെയോ ഒരുപാട് ശ്രമങ്ങൾ നടത്താറുണ്ട്. അതുകൊണ്ട് നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചട്ടില്ല. അങ്ങനെ ബന്ധമുണ്ടാവാൻ വഴിയില്ല. ഇനി ബന്ധമുണ്ടെന്ന് ആരോപിച്ചാൽ നമുക്കൊന്നും പറയാനും പറ്റില്ല.
ഭീഷ്മപർവ്വത്തിൽ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുന്നുണ്ട്! അപ്പൊ അത്തരമൊരു റീക്രീയേഷനിൽ ഫിലിം മേക്കേഴ്‌സും ടെക്‌നിഷ്യൻസും എടുക്കുന്ന ഒരു ഹോം വർക്ക് ഉണ്ട്. അതിനൊപ്പം തന്നെ മമ്മൂട്ടി എന്ന നടൻ എടുക്കുന്ന ഹോം വർക്ക് എന്തൊക്കെയാണ്?
1986 കാലമാണ്. 1986-90 കാലഘട്ടമാണ് ഉദ്ദേശിക്കുന്നത്. നടന് അങ്ങനെയൊരു ഹോം വർക്ക്! 1986 ലെ അഭിനയം കൊണ്ടുവരേണ്ട കാര്യമില്ല. അവർ 86-ലെ കാലഘട്ടം സൃഷ്ടിക്കുമ്പോഴും ഞാൻ ഈ 2022 ലെ അഭിനയം അഭിനയിച്ചാൽ മതി. BECUASE AS AN ACTOR I AM TODAY'S ACTOR. അപ്പോൾ ആ കാലം ഉണ്ടാകുന്നത് സംവിധായകനും മറ്റു ടെക്‌നിഷ്യൻസും ഉണ്ടാക്കി തരുന്ന ഒരു ചുറ്റുപാടിലാണ്. ആ ചുറ്റുപാടിൽ വന്നിറങ്ങുമ്പോൾ ഞാൻ ആ കഥാപാത്രമാണ്. ഞാൻ ആ സമയത്ത് എന്ത് ചെയ്താലും, എന്ത് പറഞ്ഞാലും കാലത്തിനു അനുസരിച്ചുള്ള ഡയലോഗും, യൂസേജുകളും, വസ്ത്രവും, പ്രോപ്പർടീസുമെല്ലാം എന്നെ സഹായിക്കാനായി അവിടെയുണ്ട്. അപ്പോൾ ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെ ചെയ്‌താൽ മതി. തുറന്ന മനസ്സോടെ കഥാപാത്രത്തെ സമീപിക്കണമെന്നേ ഉള്ളു.
ഇത്തരത്തിൽ കഥാപാത്രത്തിന് വേണ്ടിയുള്ള ഹോം വർക്കുകൾക്ക് അപ്പുറം കാലഘട്ടത്തിന് ആവശ്യമുള്ള അഭിനയം കൊടുക്കുമെന്ന് പറഞ്ഞല്ലോ?
അങ്ങനെ കാലഘട്ടത്തിനു അനുസരിച്ചുള്ള അഭിനയമില്ല. വേണമെങ്കിൽ നമുക്ക് പുരാണ പടങ്ങളോ അല്ലെങ്കിൽ വളരെ പഴക്കമുള്ള നമ്മുടെ ഭാഷയിൽ മാറ്റമുള്ള, ഭാഷ വികസിക്കാൻ സമയമെടുക്കുമല്ലോ. പഴയ ഭാഷയല്ല ഇപ്പോഴത്തേത് ഒരുപാട് മാറിപ്പോയി. അതിലൊക്കെ അവർ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ സ്ക്രിപ്റ്റിംഗിലൊക്കെ, ആ കാലത്ത് ഉപയോഗിച്ചിരുന്ന പ്രത്യേക തരം പദങ്ങൾ, വാക്യങ്ങൾ ഒക്കെ ഉണ്ടല്ലോ. അതൊക്കെ അങ്ങനെ തന്നെ സിനിമയിൽ ഉണ്ടാകുന്നുണ്ട്. 'ചാമ്പ്, ചാമ്പിക്കോ' എന്നൊക്കെ പറയുന്നില്ലേ, അതൊക്കെ നമുക് ഇപ്പൊൾ പരിചിതമല്ല. പണ്ട് കാലത്ത് ആ വാക്ക് പലതിനും ഉപയോഗിക്കാറുണ്ടായിരുന്നു. അതൊക്കെ അവർ കൃത്യമായി ചെയ്തിട്ടുമുണ്ട്. നമ്മൾ സംവിധായകന്റെ മനസ്സിലും സ്ക്രിപ്റ്റിലും ഉള്ളതുപോലെ പെരുമാറിയാൽ മതി.
സിനിമയ്ക്ക് അപ്പുറം മമ്മൂട്ടി എന്ന നടൻ എങ്ങനെയാണ് അപ്ഡേറ്റഡ് ആകുന്നത്?
അതിപ്പോൾ നിങ്ങളൊക്കെ അപ്ഡേറ്റഡ് ആകുന്ന പോലെ തന്നെയാണ് ഞാനും അപ്ഡേറ്റഡ് ആവുന്നത്. ഒരു നടൻ എന്ന നിലയ്ക്ക് അപ്ഡേറ്റ് ചെയ്യാൻ നമുക്ക് പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ അതിനോട്, പുതിയ സിനിമകൾ എടുക്കുന്ന രീതികളോട്, ഇപ്പോൾ പഴയ പോലെ ഒരുപാട് എടുത്തുകാട്ടുന്ന അഭിനയം വേണ്ട. സിനിമ വളരെ സൂക്ഷ്‌മമായി കാണിക്കുന്ന 4K ടെക്നോളജി ഒക്കെ വന്നിട്ടുണ്ട്. പണ്ട് നമ്മൾ കാണുന്ന പോലുള്ള ഫിലിമിൽ ഷൂട്ട് ചെയ്യുന്നതല്ല, നമ്മുടെ ചെറിയ നോട്ടങ്ങളിലോ ചിരിയിലോ കണ്ണിലോ ആളുകൾക്ക് മനസിലാകുന്ന തരത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പം പറ്റും. അത് ശരിക്കും ഈ കാലഘട്ടത്തിലെ അഭിനയത്തിനെ സഹായിക്കുന്നതാണ്.
ഇതൊരു ഗ്യാങ്സ്റ്റർ ഡ്രാമ അല്ല എന്ന് പറയുമ്പോഴും ഇതിനൊരു ആദ്യ കമ്പാരിസൺ എപ്പോഴും ഗോഡ്ഫാദറും ആയിട്ടാണ്. അൽ പാച്ചിനോയുടെ മൈക്കിളും ഇതിലെ മൈക്കിളും തമ്മിൽ സാമ്യം ഉണ്ടെന്ന് തോന്നുന്നുണ്ടോ?
ഗ്യാങ്സ്റ്റർ ഡ്രാമയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതിനു അങ്ങനെ സാമ്യമൊന്നുമില്ല. അൽ പാച്ചിനോയുടെ മൈക്കിൾ അങ്ങനെയാണെങ്കിൽ പാർട്ട് ടുവിൽ വരണ്ടേ. അങ്ങനെ ഇല്ല. പക്ഷെ എന്നാൽ ഉണ്ടോയെന്ന് ചോദിച്ചാൽ, ഉണ്ട്. അങ്ങനെ ഉണ്ടെന്നു വേണമെങ്കിൽ ആരോപിക്കാം. ആരോപിച്ചാൽ നിഷേധിക്കാനും പറ്റില്ല. ഉണ്ടാവാം.
മമ്മൂക്ക ഒരുപാട് സിനിമകൾ കാണുന്ന ആളാണ്. ആക്റ്റിംഗിന് ഇത്തരത്തിലുള്ള ഹോം വർക്ക് അല്ലെങ്കിൽ റെഫറൻസുകൾ എടുക്കാറുണ്ടോ?
ആക്റ്റിംഗിന് റെഫെറൻസ് എടുക്കണ്ട ആവശ്യം , ഞാൻ അത്തരത്തിലുള്ള റോളുകൾ ചെയ്യുമ്പോൾ ഞാൻ റെഫറൻസ് എടുക്കുന്നത് അങ്ങനെ ആകാതിരിക്കാനാണ്. സാധാരണ റഫറൻസ് എടുക്കുന്നത് സഹായമല്ലേ, ഞാൻ അത് വരാതിരിക്കാൻ വേണ്ടിയെ എടുക്കാറുള്ളു. എന്റെ കഥാപാത്രങ്ങളെ ഞാൻ തന്നെ രൂപപ്പെടുത്തുകയാണ് സാധാരണ ചെയ്യുന്നത്.
ടീസർ ഇറങ്ങി കഴിഞ്ഞപ്പോൾ ആദ്യമേ ട്രെൻഡിങ് ആയ കൂട്ടത്തിൽ ഉണ്ടായിരുന്നു "ബോംബെക്കാരാ ജാവോ എന്ന് പറയണം". ഒരു നടനെ സംബന്ധിച്ചിടത്തോളം മുഴുനീള പേജുകളുള്ള ഡയലോഗിനെക്കാൾ ഇത്തരത്തിലുള്ള വൺ ലൈനുകൾ പെർഫെക്ട് ആക്കുക എന്നതൊരു ടാസ്ക് അല്ലെ ?
പക്ഷെ അത് ഒന്നിച്ചാണ് വരുന്നത്. നിങ്ങൾ കണ്ടത് ഒരു എഡിറ്റഡ് വേർഷൻ ആണ്. നമ്മൾ ചെയ്യുമ്പോൾ അത്രയും ഭാഗം ഒന്നിച്ചായിരിക്കും. ജാവോ എന്ന് പറയുന്നത് ആ ഷോട്ടിൽ തന്നെ ഉണ്ട്. നടന് ഏതായാലും അതിന്റെ ഒരു ഫ്ലോ ഉണ്ട്. അത് തുടർച്ചായി വരും.
മമ്മൂട്ടി എന്ന ആക്ടർ പലപ്പോഴും പല രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ആദ്യ കാലം മുതൽ ഇന്ന് വരെയും അത് ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ ആക്ഷൻ രംഗങ്ങളിൽ പ്രത്യേകിച്ച് ബിഗ് ബി ഒരു ഉദാഹരണം എടുക്കുകയാണെങ്കിൽ ലോ ആംഗിളിൽ ബിലാൽ സുപ്പീരിയർ ആകുന്നിടത്തെല്ലാം ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി എന്ന താരത്തെ കൂടെ ആഘോഷിക്കപ്പെട്ടു കാണാറുണ്ട്. അപ്പോൾ ആക്ഷൻ രംഗങ്ങളിൽ നടൻ എന്നതിനപ്പുറം ഒരു താരമാണെന്നുള്ളത് ഉപബോധമനസ്സിൽ വർക്ക് ചെയ്യാറുണ്ടോ. ഞാനൊരു താരമാണ് എന്റെ ആക്ഷൻ രംഗങ്ങൾ ഇങ്ങനെ വേണമെന്നൊക്കെ?
കാമറ ആംഗിളുകൾ ഒക്കെ ഞാൻ തീരുമാനിക്കുന്നതല്ല. എനിക്കൊരു ആക്ഷൻ ഡയറക്ടർ പറയുന്നതിന് അനുസരിച്ചുള്ള ആക്ഷനുകൾ ആണ്. ഞാനൊരു താരമാണെങ്കിൽ പോലും ഞാനൊരു മനുഷ്യനാണ്. ഞാൻ ആരെയും തല്ലാനും ഇടിക്കാനും ഒന്നും പോകുന്നില്ല. കഥാപാത്രം ഒരു ഗുണ്ടയാണെങ്കിൽ കഥാപാത്രം അങ്ങനെ ചെയ്യുന്ന ഒരാളാണെങ്കിൽ അതിന്റെ അൾട്ടിമേറ്റ് ആയിട്ടുള്ള ശ്രമങ്ങൾ നടത്തുമെന്ന് മാത്രമേയുള്ളു. ആംഗിളൊന്നും ഞാൻ തീരുമാനിക്കുന്നതേ അല്ല.