SHOW TIME

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

സിഐഡി എന്ന് സിനിമയുടെ പേരിൽ വന്നാൽ ഹ്യൂമർ പടമാണോ എന്ന് പ്രേക്ഷകർക്ക് തോന്നുമോ എന്ന് സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ എന്ന സിനിമയുടെ സംവിധായകൻ സനൂപ് സത്യനോട് ചോദിച്ചിരുന്നതായി കലാഭവൻ ഷാജോൺ. പേഴ്സണലി ഒരു പാട് നിലയിൽ കണക്ട് ആയ സിനിമയാണ് സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ എന്നും ഷാജോൺ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞു.

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പതിവിൽ നിന്ന് വേറിട്ട ഇൻവെസ്റ്റി​ഗേഷൻ സ്വഭാവത്തിലുള്ള സിനിമയാണ്. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കലാഭവൻ ഷാജോൺ പറഞ്ഞത്

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐയുടെ സംവിധായകൻ സനൂപ് സത്യനോട് ഞാൻ ചോദിച്ചിരുന്നു, സെൻട്രൽ കാരക്ടറായി ഒരു സിഐഡിയുടെ ആവശ്യമുണ്ടോ എന്ന്. ആളുകൾക്ക് തമാശപ്പടം എന്ന് ചോദിക്കില്ലേ എന്നായിരുന്നു എന്റെ സംശയം. സീരീയസ് അപ്രോച്ച് ഉള്ള സിനിമയാണെന്ന് ആളുകൾക്ക് ട്രീറ്റ്മെന്റ് കണ്ടാൽ മനസിലാകുമെന്നായിരുന്നു സനൂപ് അന്ന് മറുപടി നൽകിയത്. സനൂപ് സത്യൻ പറഞ്ഞത് സത്യമാണ്, 100 ശതമാനം ഈ സിനിമക്ക് യോജിച്ച ടൈറ്റിലാണ് സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ നല്ല സാധ്യതയുണ്ടെന്ന് ഞാൻ സനൂപിനോട് പറഞ്ഞിരുന്നു. ഈ സിനിമക്ക് എന്ന് പേഴ്സണലി കണക്ട് ചെയ്ത പടമാണ്. എന്റെ ചാച്ചൻ പൊലീസിലായിരുന്നു. അത്രയും ഇഷ്ടത്തോടെ ചെയ്ത ജോലിയിൽ നിന്ന് റിട്ടയേഡ് ആയപ്പോൾ ചാച്ചൻ അനുഭവിച്ച ട്രോമ ഞാൻ കണ്ടിട്ടുണ്ട്. ചാച്ചൻ വിരമിച്ച ശേഷം വേറെ ഒരാളായി മാറിയത് കണ്ടിട്ടുണ്ട്. വിരമിച്ച ശേഷം തുടർന്നുള്ള ദിവസങ്ങൾ തള്ളി നീക്കുക

എന്നത് വിരമിച്ചവരെ സംബന്ധിച്ചിടത്തോളം വിഷമകരമാണ്. സ്ഥിരം ഇൻവെസ്റ്റി​ഗേഷൻ പാറ്റേണിലോ, അടി ഇടി മോഡലിലോ ഉള്ള സിനിമല്ല സിഐഡി രാമചന്ദ്രൻ റിട്ട.എസ്.ഐ. നല്ലൊരു സ്ക്രിപ്റ്റാണ് സനൂപിന്റേത്. ബ്രില്യൻസിലൂടെ കേസുകൾ തെളിയിക്കുന്നതാണ് നായകൻ. സനൂപിന്റെ ഈ സിനിമയുടെ കാര്യത്തിൽ കൃത്യമായൊരു വിഷൻ ഉണ്ടായിരുന്നു. സനൂപിന്റെ വിഷൻ അതേപടി സിനിമയിൽ വന്നിട്ടുണ്ട്. അത് നിങ്ങൾക്ക് കണ്ടാൽ മനസിലാകും.

ഊർമിള എന്ന കേന്ദ്രകഥാപാത്രത്തെയാണ് അനുമോൾ അവതരിപ്പിക്കുന്നത്. ഊർമിളയുടെ കഥാപാത്രം ആര് ചെയ്യുമെന്ന് ചോദിച്ചപ്പോൾ സംവിധായകൻ ആദ്യം പറഞ്ഞ പേരാണ് അനുമോളുടേതെന്നും കലാഭവൻ ഷാജോൺ. കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഊർമിളയെന്ന് അനുമോൾ.

പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവൃർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് തേടുന്നു. ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം അനു വി. ഐവർ നിര്‍വഹിക്കുന്നു. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യര്‍. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ റാണാ പ്രതാപ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സുധന്‍ രാജ പ്രവീണ്‍, എസ്. ശരത്ത്, ലക്ഷ്മി ദേവന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി. സി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സജി കുണ്ടറ, രാജേഷ് ഏലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT