SHOW TIME

‘ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ത്രില്ലറുകളാണ്’; കരിയറിലെ രണ്ടാം ഘട്ടത്തെക്കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്

THE CUE

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിര. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ഹ്യൂമര്‍ ചിത്രങ്ങള്‍ ചെയ്ത മിഥുനില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഴോണറാണ് സീരിയല്‍ കൊലപാതകങ്ങളുടെ അന്വേഷണം പ്രമേയമാകുന്ന ക്രൈം ത്രില്ലര്‍. ഇതുവരെ ചെയ്തത് ഹ്യൂമര്‍ ചിത്രങ്ങളായിരുന്നുവെങ്കിലും താന്‍ ആഗ്രഹിച്ചിരുന്നത് ത്രില്ലറുകളാണെന്ന് മിഥുന്‍ ‘ദ ക്യൂ ഷോ ടൈമി’ല്‍ പറഞ്ഞു.

ഇതിന് മുന്‍പ് എഴുത്തുകാരനായിട്ടും സംവിധായകനായിട്ടും എല്ലാം ചെയ്ത സിനിമകളെല്ലാം ഹ്യൂമര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹ്യൂമറിന് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങളായിരുന്നു.എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യം എനിക്ക് ത്രില്ലേഴ്‌സാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നതാണ്. ഞാന്‍ തുടക്കത്തിലേ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ത്രില്ലേഴ്‌സായിരുന്നു. എന്തുകൊണ്ടോ ആദ്യം സംഭവിച്ചത് ഓം ശാന്തി ഓശാന ആയിരുന്നു. അഞ്ചാം പാതിര ഏകദേശം തുടങ്ങാറായിരിക്കെ തന്നെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരുന്നു, ഇതെന്റെ കരിയറിന്റെ രണ്ടാം ഘട്ടമാണെന്ന്.
മിഥുന്‍ മാനുവല്‍ തോമസ്

‘ഓം ശാന്തി ഓശാന’ കണ്ട ആളുകള്‍ നല്ല ഹ്യൂമറായിരുന്നു എന്ന് പറഞ്ഞ വിശ്വാസം വെച്ചുകൊണ്ട് മാത്രമാണ് അതിന് ശേഷം വന്ന് മറ്റു ചിത്രങ്ങള്‍ ചെയ്തത്. പക്ഷേ അപ്പോഴും വായിച്ചുകൊണ്ടിരുന്നതും കണ്ടുകൊണ്ടിരുന്നതും ത്രില്ലേഴ്‌സാണ് പക്ഷേ ചെയ്തത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രങ്ങളാണെന്നും മിഥുന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT