REVIEW

സ്ക്വിഡ് ഗെയിം കുട്ടിക്കളിയല്ല | SQUID GAME

456 കളിക്കാരെ വെച്ച് തുടങ്ങുന്ന കുട്ടികളുടെ കളികൾ. എന്നാൽ അതൊന്നും തന്നെ കുട്ടിക്കളിയല്ല, ഓരോ കളിയിലും തോറ്റു പോകുമ്പോഴും ഓരോരുത്തരായി മരിച്ചു വീഴുന്നു. അങ്ങനെ അവസാനം ബാക്കിയാവുന്ന ഒരാൾക്ക് 4560 കോടി രൂപയെന്ന വലിയ സമ്മാന തുകയും. സെപ്റ്റംബർ 17 ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കൊറിയൻ സർവൈവൽ ഡ്രാമ സീരീസാണ് സ്ക്വിഡ് ഗെയിം. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങൾക്കൊണ്ട് തന്നെ സ്ക്വിഡ് ഗെയിം ലോകത്തിൽ ഏറ്റവും അധികം ആളുകൾ കണ്ട സീരീസായി മാറിയിരിക്കുകയാണ്.

എന്താണ് സ്ക്വിഡ് ഗെയിം?

വലിയ രീതിയിലുള്ള കട ബാധ്യതയിൽ പെട്ട് കഷ്ടപ്പെടുന്ന 456 മനുഷ്യരെ ഒരുമിച്ച് കൂട്ടി ഒരു ദ്വീപിൽ കൊണ്ട് വരുന്നു. അവർക്ക് അവിടെ പേരുകൾ അല്ല മറിച്ച് ഓരോ നമ്പറുകൾ നൽകുന്നു. അതാണ് അവരുടെ ഐഡന്റിറ്റി. അവർക്ക് മുന്നിൽ 6 ട്രഡീഷണൽ ഗേമുകൾ ഉണ്ട്, കൊറിയയിലെ കുട്ടികളുടെ കളികൾ. ഇതെല്ലം കടന്നു അവസാനം അവശേഷിക്കുന്ന ഒരാൾക്ക് 4560 കോടി കിട്ടും.

സ്വാർത്ഥരായ മനുഷ്യരുടെ കൂട്ടത്തിൽ നിസ്വാർത്ഥനായവൻ തന്നെയാണ് നമ്മുടെ നായകനായ സോങ്കി ഹുൻ. ധൂർത്തനായ, വലിയ കടബാധ്യതയിലുള്ള സോങ്കി ഹുൻ തന്റെ മകളുടെ പിറന്നാൾ ദിവസം വൈകുന്നേരം മകളെ കണ്ട് മടങ്ങി വരുമ്പോൾ സബ്‌വേ സ്റ്റേഷനിൽ വെച്ച് ഒരാളെ കാണുന്നു, അയാൾ ടക്ജി എന്ന ഗെയിം കളിക്കാൻ വിളിക്കുന്നതും പിന്നീട് അതിന്റെ തുടർച്ചയായി നടക്കുന്ന സംഭവങ്ങളുമാണ് സ്ക്വിഡ് ഗെയിം.

സ്ക്വിഡ് ഗേമിനും പറയാനുണ്ട് കുറച്ചധികം വർഷത്തെ കഥകൾ. ഹ്വാങ്ങ് ഡോങ്ങ് ഹ്യുക് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പത്ത് കൊല്ലത്തെ സർവൈവൽ കഥ കൂടിയാണ് സർവൈവൽ ഡ്രാമ സീരീസായ സ്ക്വിഡ് ഗെയിം. സ്ക്വിഡ് ഗെയിമുമായി ചെന്ന സ്റ്റുഡിയോകളിൽ നിന്നെല്ലാം വികൃതസൃഷ്ടിയെന്നും അണ്‍റിയലിസ്റ്റിക്കെന്നും പറഞ്ഞു മടക്കിയിരുന്നു ഹ്വാങ്ങ് ഡോങ്ങ് ഹ്യുകിനെ. അമ്മയ്ക്കും മുത്തശിക്കുമൊപ്പം താമസിക്കുമ്പോള്‍ 675 ഡോളര്‍ ആവശ്യം വന്നപ്പോല്‍ സ്‌ക്രിപ്റ്റെഴുതിക്കൊണ്ടിരുന്ന ലാപ് ടോപ് ഹ്വാംഗ് ഡോങ് ഹ്യൂകിന് വില്‍ക്കേണ്ടി വന്നു. 2009ലാണ് ഹ്വാങ്ങ് ഡോങ്ങ് സ്‌ക്വിഡ് ഗെയിംസിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ശേഷം നിരവധി നിര്‍മ്മാതാക്കളെ അദ്ദേഹം തിരക്കഥയുമായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 12 വർഷങ്ങൾക്ക് മുന്നേ നിരസിച്ചെങ്കിലും ഇന്ന് സ്ക്വിഡ് ഗെയിമും ഹ്വാങ്ങ് ഡോങ്ങും ഹാപ്പിയാണ്.

രണ്ട് വര്‍ഷം മുമ്പാണ് നെറ്റ്ഫ്ളിക്സ് സ്‌ക്വിഡ് ഗെയിംസ് സ്വന്തമാക്കുന്നത്. ഇതുവരെ ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ലഭിച്ചത്. 90 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരീസിന്റെ 95 ശതമാനം പ്രേക്ഷകര്‍ സൗത്ത് കൊറിയക്ക് പുറത്തുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 26 നും 28 നും ഇടയിൽ ലോകത്തിലെ നമ്പർ വൺ ഷോ സ്ക്വിഡ് ഗെയിം ആയിരുന്നു. സെപ്റ്റംബർ 28 ന് 89 ശതമാനം അധികം ഡിമാൻഡ് ഈ സിരീസിന് ഉണ്ടായിരുന്നു.

ബാറ്റിൽ റോയലും, ലയർ ഗെയിമും ഇൻസ്പിറേഷൻ ആക്കിയാണ് സ്ക്വിഡ് ഗെയിം തുടങ്ങിയതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കേവലം ഒരു ഗെയിമിന് മുകളിലായി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് എത്രത്തോളം വലുതാണെന്ന് പറയുന്നിടത്ത് ക്യാപിറ്റലിസത്തിനു എതിരെയുള്ള കൃത്യമായ സ്റ്റാൻഡ് കൂടെ രേഖപ്പെടുത്തുന്നുണ്ട് സ്ക്വിഡ് ഗെയിം.

പ്രൊഡക്ഷൻ ഡിസൈനിലും വളരെ മിനിമല് ആയി, കുട്ടികൾക്ക് വേണ്ടിയുള്ള കളർ കോമ്പിനേഷനുകൾ ഉപയോഗിച്ചുകൊണ്ടുള്ള കളർ പാറ്റേർണും മികച്ചതാണ്. സിനിമയിലെ ചുവപ്പും പച്ചയും അടയാളപ്പെടുത്തുന്ന പൗർഫുളും വീക്കും എന്നതിനെ പൊളിച്ചടക്കുന്ന ക്ലൈമാക്സിലെ ചുവപ്പ് കളർ റെഫെറെൻസും സിരീസിനെ മികച്ചതാക്കുന്നു. സ്ക്വിഡ് ഗെയ്മിനു ഒരു സീക്വൽ സാധ്യത അവശേഷിക്കെ ഇപ്പോഴും സംവിധായകൻ അത് കൺഫേം ചെയ്തട്ടില്ല.

റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റിൽ തുടങ്ങി സ്ക്വിഡ് ഗെയിം വരെ നീളുന്ന 6 ഗെയിമുകളും ചോരയിൽ കുളിച്ചു നിൽക്കുമ്പോഴും സീരീസിൽ കുറച്ചെങ്കിലും ഇമോഷണൽ എലെമെന്റ്സ് കൂടുതൽ അല്ലെ എന്ന ചോദ്യം പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാകും. പൊതുവെ കൊറിയൻ ത്രില്ലറുകളുടെ സെല്ലബിലിറ്റി ഇത്തരം ഇമോഷണൽ എലെമെന്റ്സിൽ ആണെങ്കിലും അത് ഇച്ചിരി കൂടുതൽ തന്നെയാണ് സ്ക്വിഡ് ഗേമിൽ, അത് ആസ്വാദനത്തെ നല്ല രീതിയിൽ ബാധിക്കുന്നുമുണ്ട്. ആലിസ് ഇൻ ബോർഡർലാൻഡുമായി സാമ്യതകൾ നിലനിൽക്കുമ്പോഴും കഥാപാത്രങ്ങളുമായി കൂടുതൽ കണക്ട് ചെയാൻ കഴിയുന്നത് സ്ക്വിഡ് ഗെയിമിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. തുടക്കത്തിൽ കാരക്ടർസിനെ establish ചെയുവാൻ എടുക്കുന്ന സമയ കൂടുതൽ ഒരുപക്ഷെ പലരെയും നിരാശപെടുത്തുവാനും സാധ്യതകൾ ഏറെയാണ്.

സ്ക്വിഡ് ഗെയിം നിങ്ങൾ കണ്ടില്ലെങ്കിലും പ്രത്യേകിച്ചൊന്നും നഷ്ടപ്പെടുന്നില്ല, അതുകൊണ്ട് തന്നെ നിരാശരാകേണ്ടതും ഇല്ല. ഒറ്റ തവണ കാണാൻ പറ്റുന്ന ഒരു സർവൈവൽ ഡ്രാമ സീരീസായി സ്ക്വിഡ് ഗെയ്മിനെ കാണാം.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT