ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. കഥാഗതിക്ക് വേണ്ടി കൃത്രിമമായി നിര്‍മ്മിച്ചെടുത്തതെന്ന് തോന്നിപ്പിക്കാതെ ചുരുങ്ങിയ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളുടെ ഇടപെടലുകളെയും സംഭാഷണങ്ങളെയും ഉള്‍ച്ചേര്‍ത്ത് സൃഷ്ടിച്ചതാണ് ജോജിയുടെ ലോകം. അങ്ങോട്ടോ ഇങ്ങോട്ടോ കൂടുതലോ കുറവോ ഇല്ലാത്തൊരു കിറുകൃത്യത അവതരണത്തിലും സംഭാഷണത്തിലും രംഗാവിഷ്‌കാരത്തിലും.
സിനിമാറ്റിക് റിയലിസത്തിലൂടെ കഥ പറയുമ്പോഴും ദിലീഷ് പോത്തന്‍ മുന്‍സിനിമകളില്‍ അവലംബിച്ച ഹ്യൂമറിനും,മാസ് അപ്പീലിനു വേണ്ടിയുള്ള ചെറു വളവുതിരിവുകള്‍ പോലും ജോജി പിന്തുടരുന്നുമില്ല. കാരക്ടറിലെ ചെറുനോട്ടത്തെ പോലും കഥ പറച്ചിലിലേക്ക് ചേര്‍ത്തുകൊണ്ടുപോകുന്ന ക്രാഫ്റ്റ്.
Joji Malayalam Review Maneesh Narayanan