ലോക്ക് ഡൗണിന്റെ മറവില്‍ പെരിയാറിലേക്ക് രാസമാലിന്യങ്ങള്‍ യഥേഷ്ടമൊഴുക്കി ഒരു വിഭാഗം കമ്പനികള്‍. മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനുള്ള ഒരു സുവര്‍ണാവസരമായാണ് ഇവര്‍ ലോക്ക് ഡൗണിനെ കാണുന്നത്. കറുത്തൊഴുകുന്ന പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് നാലുതവണ. പെരിയാറിനോട് അനുബന്ധിച്ചുള്ള കുടിവെള്ള സ്രോതസുകളില്‍ രാസമാലിന്യം കലരാനുള്ള സാധ്യതയും കൂടുതലാണ്.